ബ്രഹ്മയിലൂടെ മികച്ച വരുമാനം നേടി വീട്ടമ്മ

content-mm-mo-web-stories 2brd89k90csa1ol7p6timnoelg content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 fancy-chicken-farm 2mti5cfib34pj6447mm9mobbma

ആകാരവലുപ്പവും രൂപഭംഗിയും മാത്രമല്ല, വിപണിയിലെത്തുന്ന ലക്ഷണമൊത്ത ബ്രഹ്മകൾ ഇപ്പോഴും എണ്ണത്തിൽ കുറവാണെന്നതും ഈയിനത്തിന്റെ മൂല്യമുയർത്തുന്നു. കോട്ടയം പെരുവ കാരിക്കോട് കൂത്താകുളത്തിൽ ജൂലി ബിനോയ് ലൈറ്റ് കൊളംബിയൻ ബ്രഹ്മ ഇനത്തിൽ ശ്രദ്ധയൂന്നുന്നതും ഈ വിപണനമൂല്യം തിരിച്ചറിഞ്ഞുതന്നെ.

സഹോദരൻ സമ്മാനമായി നൽകിയ 4 അലങ്കാരക്കോഴികളാണ് ജൂലിയെ സംരംഭകയാക്കിയത്. കൗതുകത്തിനു തുടങ്ങിയ അലങ്കാരക്കോഴി വളർത്തൽ ഇന്ന് ഈ വീട്ടമ്മയ്ക്ക് സുസ്ഥിര വരുമാനം നൽകുന്നു.

വിപണനം മുഖ്യമായും ഓൺലൈൻ തന്നെ. 2 മാസം പ്രായമുള്ള ജോടിക്ക് 2,500 രൂപയെത്തും വില. അഴകും ആരോഗ്യവുമുള്ള യൗവനയുക്തരായ ജോടികളെ സ്വന്തമാക്കണമെങ്കിൽ 15,000 രൂപ മുടക്കേണ്ടി വരും.

തൂവെള്ള തൂവലുകൾക്കിടയിലെ കറുപ്പ് മാർക്കിങ് ആണ് ലൈറ്റ് കൊളംബിയൻ ബ്രഹ്മയുടെ അഴക്. തൂവെള്ള തൂവലുകൾക്കിടയിലെ കറുപ്പു വർണത്തിന്റെ ഏറ്റക്കുറവുകളും നിറവിന്യാസവും ഇവയെ അതിമനോഹരമാക്കുന്നു.

പുരയിടത്തിലെ ഒരേക്കർ റബർത്തോട്ടത്തിൽ അരയേക്കറോളം ഭാഗം അലങ്കാരക്കോഴികൾക്ക് സ്വന്തം. മണ്ണു കൂട്ടി തറ ഉയർത്തി ലളിതമായ കമ്പിവലക്കൂടുകള്‍. ഒരു കൂട്ടിൽ നാലു പിടയും ഒരു പൂവനും. മുട്ടയിടാനും കുടിവെള്ളത്തിനുമെല്ലാം സൗകര്യമുണ്ട് കൂട്ടിൽ.