ആ കറുത്ത ശനിയാഴ്ച 23 ലക്ഷത്തിന്റെ നഷ്ടം

6f87i6nmgm2g1c2j55tsc9m434-list 3u15k725o6fm9b9r850pkn063q 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree mo-agriculture-tilapia mo-agriculture-giftfish mo-agriculture-fishfarming

2021 ഒക്ടോബർ 16 ശനി കടന്നുപോയത് കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ആയല്ലൂർ ജേക്കബ് ജോസഫിന് ഒരിക്കലും മറക്കാൻ കഴിയാത്ത സാഹചര്യം ഒരുക്കിക്കൊണ്ടാണ്.

ഒറ്റ ദിവസംകൊണ്ട് മത്സ്യക്കർഷകനായ ജേക്കബിനുണ്ടായ നഷ്ടം 23 ലക്ഷം രൂപയുടേതാണ്.

കഴിഞ്ഞ ഒക്ടോബറിൽ കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി മേഖലകളിലുണ്ടായ ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും ഇരകളിലൊരാളാണ് ജേക്കബും.

ശക്തമായ മഴ തുടരുന്നതിനിടെ പെട്ടെന്നാണ് പറമ്പിലേക്ക് വെള്ളം ഇരച്ചു കയറിയത്. റബർത്തോട്ടത്തിൽ ഒരുക്കിയിരുന്ന മത്സ്യക്കുളങ്ങൾ പൂർണമായും മുങ്ങിപ്പോകുകയും ചെയ്തു.

കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് മണിമലയാർ മത്സ്യക്കുളങ്ങളും അതിലെ മത്സ്യങ്ങളെയും എടുത്തുകൊണ്ടുപോയി.

ഒഴുക്കു തടസ്സപ്പെടുത്തി പാലത്തിന്റെ തൂണുകളിൽ മരക്കമ്പുകളും ചപ്പുചവറുകളും അടിഞ്ഞതാണ് ഇത്തരത്തിലൊരു ദുരന്തം ജേക്കബിന് ഉണ്ടാകാൻ കാരണം.