Web Stories
2012ൽ മാസ്റ്റേഴ്സ് ഡിഗ്രിക്കു ശേഷം ക്യാംപസ് പ്ലേസ്മെന്റിലൂടെ ജാഗ്വാർ ആൻഡ് ലാൻഡ് റോവറിലേക്ക്. പിന്നീട് ഒന്നര വർഷത്തിനുശേഷം ബിഎംഡബ്ല്യുവിലേക്ക്. ഇരു കമ്പനികളിലുമായി മൂന്നു വർഷം ജോലി ചെയ്തശേഷം കൃഷിയിലേക്ക്.
പ്രഫഷണൽ ജീവിത്തിൽ താൻ ഉയരങ്ങളിലേക്ക് കയറുമ്പോൾ മറുവശത്ത് തന്നെ വളർത്തിവലുതാക്കിയ കൃഷി താഴുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് താൻ കൃഷിയെ മുറുകെ പിടിച്ചതെന്ന് മാത്തുക്കുട്ടി.
ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദനത്തിനൊപ്പം മൃഗസംരക്ഷണമേഖലയിൽ ഇറച്ചിക്കോഴി വളർത്തൽ ആരംഭിച്ചു.
ഇടനിലക്കാരുടെ ചൂഷണം വന്നു. അതോടെ സ്വന്തമായി മാംസസംസ്കരണ യൂണിറ്റ് ആരംഭിച്ചു.
ഒരു കോഴിയെ വൃത്തിയാക്കി നല്‍കുന്ന രീതി മാത്രമല്ല, എല്ലു നീക്കിയത്, ബിരിയാണി കട്ട്, കറി കട്ട്, ലോലിപോപ്പ്, ഡ്രംസ്റ്റിക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടുള്ള വില്‍പനയുമുണ്ട്.