അരുമകൾക്കും ആഘോഷം; ബിയർ ഉൾപ്പെടെ അടിപൊളി ഭക്ഷണം

content-mm-mo-web-stories content-mm-mo-web-stories-karshakasree content-mm-mo-web-stories-karshakasree-2022 3eqc50pcvm4sctim5m269n9mn3 pet-industry-trends mat8bq2309bvhipd0vg3riqka

അരുമകളുടെ വിശേഷങ്ങള്‍ കൊണ്ടാടാന്‍ പ്രത്യേക ബർത്ത് ഡേ കേക്ക് മുതല്‍ ബിയറും വൈനുംവരെ വിപണിയില്‍ റെഡി

ബർത്ത് ഡേ കേക്ക്

ഷുഗർ ഫ്രീ എന്നതു പ്രധാന മേന്മ. ബീഫ്, ചിക്കൻ, മീൻ, താറാവ്, മട്ടൺ തുടങ്ങിയ നോൺവെജ് രുചികളിലും വാഴയ്ക്ക, ആപ്പിൾ, മത്തൻ തുടങ്ങിയ വെജ് രുചികളിലും കിട്ടും.

ഐസ്ക്രീം

ഷുഗർഫ്രീ എന്നതു പ്രധാന മേന്മ. സ്ട്രോബെറി, വനില, ബട്ടർസ്കോച്ച്, പീസ്ത, തണ്ണിമത്തൻ തുടങ്ങിയ രുചികൾ.

ബിയർ ആൻഡ് വൈൻ

ആൽക്കഹോൾ ഇല്ലാത്ത ബിയറും വൈനും. മുന്തിരിക്കു പകരം ക്യാരറ്റ് ഉപയോഗിക്കുന്നു.

ബെഡ്

ഇൻഡോറിൽ വളരുന്ന നായ്ക്കൾക്കും പൂച്ചകൾക്കും ഉപയോഗിക്കാം. അരുമയുടെ വലുപ്പം അനുസരിച്ച് തിരഞ്ഞെടുക്കാം. ഹാർഡ്, സോഫ്റ്റ് തുണികളിൽ ലഭ്യം.

ബാക്ക് പായ്ക്ക് & ട്രോളി

യാത്രയിലും മറ്റും അരുമകളെ ഒപ്പം കൂട്ടാവുന്ന ബാക്ക് പായ്ക്കുകളും ട്രോളികളും. ബാക്ക് പായ്ക്കുകൾ പ്രധാനമായും പൂച്ചകൾക്കായാണ്.

കളിക്കോപ്പുകൾ

ഫ്ലാറ്റുകളിലെ പരിമിതമായ സ്ഥലത്തു വളരുന്നവയ്ക്കു മാനസികോല്ലാസത്തിനു കളിക്കോപ്പുകൾ.