പാലക്കാട് കടമ്പഴിപ്പുറം കുളക്കാട്ടുകുറിശ്ശി പുളിക്കത്താഴെയിലെ കർഷകശ്രീ സ്വപ്നയുടെ വീട്ടിലെത്തിയാൽ ഒട്ടേറെ ലഘു ഉപകരണങ്ങൾ പരിചയപ്പെടാം.
കാഴ്ചയിൽ നിസ്സാരമെന്നു തോന്നുമെങ്കിലും പുരയിടക്കൃഷിയിലും മൂല്യവർധനയിലും ഒരുപോലെ ശ്രദ്ധവയ്ക്കുന്ന കൃഷിക്കാർക്ക് ഇവയെല്ലാം അത്യാവശ്യമെന്ന് സ്വപ്നയും ഭർത്താവ് ജയിംസും പറയുന്നു.
വർഷം ഒന്നര–രണ്ട് ടൺ കപ്പ അരിഞ്ഞ് ഉണങ്ങി ഉണക്കക്കപ്പയാക്കി വിൽക്കാറുണ്ട്. മുൻപ് കൈകൊണ്ടാണ് അരിഞ്ഞിരുന്നതെങ്കിൽ യന്ത്രം വന്നതോടെ അരിയൽ അനായാസമായി.
വില 350–400 രൂപ. പൊഴിഞ്ഞു വീഴുന്ന കായ്കൾ നിത്യവും പെറുക്കി എടുക്കുന്ന രീതിയാണ് മിക്ക കർഷകരുടേതും. അതിനു പരിഹാരമാണ് പ്ലക്കർ.
ഓരോ സീസണിലും സുലഭമായ ചക്കയും മാങ്ങയും ഉൾപ്പെടെ ഒട്ടേറെ പഴങ്ങളും പച്ചക്കറികളും വീട്ടാവശ്യത്തിനും മൂല്യവർധനയ്ക്കുമായി ദീർഘകാലം സൂക്ഷിച്ചു വയ്ക്കാം.
വിറകിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതുതന്നെ വാങ്ങുക. വിറകില്ലാത്തപ്പോള്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാവൂ.
വന്യമൃഗശല്യമുള്ളതിനാൽ കുരങ്ങിനെയും മയിലിനെയും ശബ്ദംകൊണ്ട് വിരട്ടിയോടിക്കുന്ന തോക്കുപോലുള്ള പിവിസി നിർമിത ഉപകരണം.
നിന്നുകൊണ്ട് ചക്ക മുറിക്കാവുന്ന ചക്കവെട്ടി.