കർഷകരുടെ ഒരുമയുടെയും സംഘാടക മികവിന്റെയും പ്രതീകമാണ്, കോട്ടയം ജില്ലയില്‍ പൊൻകുന്നത്തിനു സമീപമുള്ള എലിക്കുളം നാട്ടുചന്ത
തളിർ പച്ചക്കറി ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ, എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് ചന്തയുടെ പ്രവർത്തനം.
ഇടനിലക്കാരെ ഒഴിവാക്കി, കർഷകരുടെ ഉൽപന്നങ്ങൾക്ക് പരമാവധി വില ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്വന്തം കൃഷിയിടത്തിലുണ്ടായ, ആറടിയിലേറെ നീളമുള്ള പാമ്പൻ കാച്ചിലുമായി ഔസേപ്പച്ചൻ ഞാറക്കൽ. കൗതുകമുണർത്തിയ ഈ നീളൻ കാച്ചിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.
വ്യാഴാഴ്ചകളിൽ രാവിലെ 7.30 മുതൽ 1 വരെയാണ് പ്രവർത്തനസമയമെങ്കിലും, ഇപ്പോൾ ബുധനാഴ്ച വൈകുന്നേരങ്ങളിലും പ്രവർത്തിക്കുന്നു.
2019 ലാണ് എലിക്കുളം നാട്ടുചന്ത പ്രവർത്തനമാരംഭിച്ചത്. വി.എസ്.സെബാസ്റ്റ്യൻ വെച്ചൂർ(പ്രസിഡന്റ്), ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ(സെക്രട്ടറി), വിൽസൺ പാമ്പൂരി(ട്രഷറർ) എന്നിവരാണ് ഭരണസമിതി ഭാരവാഹികൾ. മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, രാജു അമ്പലത്തറ, സോണി ഗണപതിപ്ലാക്കൽ, ഔസേപ്പച്ചൻ ഞാറക്കൽ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് രക്ഷാധികാരിയാണ്.