നടി ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയായി. അഖിൽ ആണു വരൻ.
തിരുവനന്തപരും ഗ്രീൻ ഫീൽഡിലായിരുന്നു ചടങ്ങുകൾ.
സിനിമ–സീരിയിൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
പട്ടു സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിലാണ് അഞ്ജന ഒരുങ്ങിയത്.
കസവ് മുണ്ടും ഷർട്ടുമായിരുന്നു അഖിലിന്റെ വേഷം.
ആര്യ പട്ടു സാരിയാണ് ധരിച്ചത്. മകൾ റോയ പട്ടുപാവാടയിൽ സുന്ദരിയായി.
നേരത്തെ അനിയത്തിക്കു വേണ്ടി ആര്യ സർപ്രൈസ് ഹൽദി നടത്തിയിരുന്നു.
2020 ഡിസംബറിൽ ആയിരുന്നു അഞ്ജനയുടെയും അഖിലിന്റെയും വിവാഹനിശ്ചയം.
കോവിഡ് കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.