‘അച്ഛനു നൽകിയ വാക്ക്’; ആര്യയുടെ സഹോദരി വിവാഹിതയായി: ചിത്രങ്ങൾ

actress-arya-s-sister-got-married-to-akhil
SHARE

നടി ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയായി. അഖിലാണു വരൻ. തിരുവനന്തപരും ഗ്രീൻ ഫീൽഡിലായിരുന്നു ചടങ്ങുകൾ. സിനിമ–സീരിയിൽ രംഗത്തെ പ്രമുഖർ ‌പങ്കെടുത്തു. 

arya-sister-wedding-1

പട്ടു സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിലാണ് അഞ്ജന വധുവായി ഒരുങ്ങിയത്. കസവ് മുണ്ടും ഷർട്ടുമായിരുന്നു അഖിലിന്റെ വേഷം. ആര്യ പട്ടു സാരിയാണ് ധരിച്ചത്. മകൾ റോയ പട്ടുപാവാടയിൽ സുന്ദരിയായി.

arya-sister-wedding-6

നേരത്തെ അനിയത്തിക്കു വേണ്ടി ആര്യ സർപ്രൈസ് ഹൽദി നടത്തിയിരുന്നു. പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഇവന്റ്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം. പൂക്കൾ കൊണ്ടുള്ള ആഭരണങ്ങൾ പെയർ ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ വെള്ള വസ്ത്രമാണ് ധരിച്ചത്. 

arya-sister-wedding-3

‘ഈ ദിവസം പല കാരണങ്ങൾ കൊണ്ട് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്. എന്റെ കുട്ടികളുടെ ഹൽദി’– ചിത്രങ്ങൾ പങ്കുവച്ച് ആര്യ കുറിച്ചു. വെഡ്ഡിങ് എലമെന്റ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്.‌

arya-sister-wedding-4

2020 ഡിസംബറിൽ ആയിരുന്നു അഞ്ജനയുടെയും അഖിലിന്റെയും വിവാഹനിശ്ചയം. കോവിഡ് കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു. മരിച്ചു പോയ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ അനിയത്തിയുടെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞിരുന്നു. ‘‘സ്വർഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകൾ. ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നേനേ. കാരണം അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. വിട പറയുന്നതിനു മുമ്പ് അച്ഛനു നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ആണിത്. അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികൾക്കപ്പുറം അച്ഛനെ ഞാൻ സ്നേഹിക്കുന്നു. സ്വർഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകൾ’’– എന്നായിരുന്നു ആര്യ കുറിച്ചത്. 

arya-sister-wedding-6

2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബുവിന്റെ മരണം. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS