68-ാമത് ഫിലിം ഫെയർ വേദിയുടെ റെഡ്കാർപറ്റിൽ വിസ്മയം തീർത്ത് ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ്
വളരെ വ്യത്യസ്തവും ഗ്ലാമറസുമായ ട്രാൻസ്ഫോർമേഷനായിരുന്നു ജാക്വിലിന്റേത്. താരം പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ തരംഗം തീർത്തു.
മൾട്ടി കളർ വൺ ഷോൾഡർ ടോപ്പും വെള്ള ടസിലുകളുള്ള മിനി സ്കർട്ടുമായിരുന്നു വേഷം.
തൂവലുകളും മുത്തുകളും ചേർന്ന് വൈബ്രന്റ് ഫീൽ ആണ് ടോപ്പിന്.
പക്ഷിയുടെ കണ്ണുകൾ പോലെയായിരുന്നു ഡിസൈൻ. ബോഹോ സ്റ്റൈൽ ബെൽറ്റ് സ്കർട്ടിനൊപ്പം ആക്സസറൈസ് ചെയ്തു. ചുവപ്പ് തൂവലാണ് കമ്മലായി ധരിച്ചത്
ട്രൈബൽ ഫാഷൻ മുൻനിർത്തി വനറാണി എന്ന സങ്കൽപമാണ് ജാക്വിലിൻ അവതരിപ്പിച്ചത്.
തൂവലും മുത്തുകളും ശരീരത്തിന്റെ പല ഭാഗത്തായി ധരിച്ചിരുന്നു. മുടിയിഴകഴിൽ ചുവപ്പ് ചരടുകൾ കോർത്തു. അധികാര ചിഹ്നത്തെ ഓർമിപ്പിക്കുന്ന ഒരു ആയുധവും കൈകളിൽ പിടിച്ചു.