ഷാഹിന വീണ്ടും മലരിക്കലിലെത്തി ജീവന്റെ പാതിയോടൊപ്പം

content-mm-mo-web-stories-life-style content-mm-mo-web-stories 2sm75a0c4sah0ihu5voh4v0ecp content-mm-mo-web-stories-life-style-2023 malarikal-photoshoot-changed-shahinas-life-forever 3vlkbh865b5ihvl7cmtai1qrj4

അഞ്ചുവയസ്സുള്ളപ്പോഴാണ് മണ്ണെണ്ണ വിളക്കിൽ നിന്നും തീയാളി പടർന്ന് ഷാഹിനയ്ക്ക് അപകടം ഉണ്ടായത്.

പൊള്ളലേറ്റ മുഖവുമായി ആത്മവിശ്വാസം കൈമുതലാക്കി ജീവിതത്തിൽ തല ഉയർത്തി നിൽക്കാൻ ഷാഹിന തീരുമാനിച്ചു

ഡോക്ടർ ഷാഹിന കുഞ്ഞുമുഹമ്മദിന്റെ കഥ രണ്ടു വർഷം മുമ്പ് ലോകം അറിഞ്ഞത് ഒരു ഫോട്ടോഷൂട്ടിലൂടെയാണ്

മലരിക്കലിൽ വച്ച് വിഷ്ണു നടത്തിയ ഫോട്ടോഷൂട്ടിന് പിന്നാലെ ഷാഹിനയ്ക്ക് സഹായവുമായി നിരവധി പേരെത്തി

അന്നത്തെ ചിത്രങ്ങൾ കണ്ടാണ് നിയാസും ഷാഹിനയ്ക്കരികിൽ എത്തിയത്, പിന്നീട് വിവാഹവും നടന്നു

ഇരുവരും ഒന്നിച്ച് ഒരു വർഷമാകുന്ന സാഹചര്യത്തിൽ പഴയ ചിത്രങ്ങളുടെ റീക്രിയേഷനുമായെത്തിയിരിക്കുകയാണ് ഷാഹിന

മലരിക്കലിൽ വച്ച് തന്നെയാണ് പുതിയ ചിത്രങ്ങളും എടുത്തത്, വിഷ്ണു തന്നെയാണ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത്