മഴ കനത്താൽ മുഴപ്പിലങ്ങാട് ബീച്ച് കടൽ എടുക്കുന്നു

2croq4iddaefjb35cma7lls3me https-www-manoramaonline-com-web-stories-local-features 7vtric02011cni109qv9ic65vi web-stories https-www-manoramaonline-com-web-stories-local-features-2022

ആശങ്കയിൽ നാട്ടുകാർ

മുഴപ്പിലങ്ങാട് തീരത്തിന്റെ ഡ്രൈവ് ഇൻ ബീച്ച് എന്ന പ്രത്യേകത ഇല്ലാതാകുമോ എന്നു പോലും നാട്ടുകാർക്ക് ആശങ്കയുണ്ട്.

കാലവർഷത്തിനു പുറമേ ന്യൂനമർദം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടായി മഴ കനത്താലും ബീച്ചിനെ തിരകൾ വിഴുങ്ങും.

ഡ്രൈവ് ഇൻ ബീച്ചിൽ വികസന പ്രവൃത്തികൾ നടത്തിയതിനു ശേഷമാണു ബീച്ച് മുഴുവനായും കടൽ എടുക്കുന്ന പ്രതിഭാസം ഉണ്ടായത്

നടപ്പാതയുടെ നിർമാണം നടക്കുന്ന സമയത്തു തന്നെ ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അധികാരികൾ ശ്രദ്ധിച്ചില്ലെന്നാണു പരാതി.

മഴ കനത്തതോടെ ഞായറാഴ്ച മുതലാണു ബീച്ച് കടൽ എടുത്തത്

വെള്ളം ഇറങ്ങിയാലും കുറച്ചു ദിവസത്തേക്കു ഡ്രൈവ് ഇൻ ബീച്ചിൽ വാഹനം ഇറക്കാൻ പറ്റില്ല.