നിക് ജ്യേഷ്ഠന്റെ പാത പിന്തുടരുമെന്ന് പ്രവചനം, ഒരിക്കലുമില്ലെന്ന് ആരാധകർ;

1vldrbo51hc8io87f2htmjgfi3 https-www-manoramaonline-com-web-stories 2n2qdiqmog7mis3t7q1ff6i0ed https-www-manoramaonline-com-web-stories-music rumours-on-priyanka-chopra-and-nick-jonas https-www-manoramaonline-com-web-stories-music-2023

ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനും ഗായകനുമായ ജോ ജൊനാസും നടി സോഫി ടേണറും ദാമ്പത്യബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ നിക് ജൊനാസിനെയും ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയെയും ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ശക്തമാകുന്നു

ജോയും സോഫിയും വേര്‍പിരിഞ്ഞതുപോലെ പ്രിയങ്കയും നിക്കും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുമോ എന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.

ഇരു ദമ്പതികളുടെയും ബന്ധങ്ങളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ടും ചർച്ചകൾ സജീവമായിക്കഴിഞ്ഞു.

വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നു വന്നതുകൊണ്ടുതന്നെ സോഫിയും ജോയും തമ്മിൽ പല കാര്യങ്ങളിലും അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. .

ഇരുവരുടെയും ജീവിതശൈലികളിലെ വ്യത്യാസങ്ങള്‍ പൊരുത്തക്കേടുകളിലേക്കു നയിച്ചു.

ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ 4 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ദമ്പതികൾ പേർപിരിഞ്ഞു