ഇസ്രയേലിൽ 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യാമിൻ നെതന്യാഹു ഇടവേളയ്ക്കു ശേഷം വീണ്ടും അധികാരത്തിലേക്ക്
തീവ്രദേശീയ പാർട്ടിയായ റിലിജെസ് സയനിസവുമായി കൈകോർത്താണ് ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു (73) അധികാരത്തിൽ തിരികെയെത്തുന്നത്.
റിലീജിയസ് സയണിസ്റ്റ് പാർട്ടി (ആർസെഡ്പി), യുണൈറ്റഡ് തോറ ജൂഡായിസം (യുടിജെ), ഷാസ് തുടങ്ങിയവയാണ് നെതന്യാഹുവിന്റെ സഖ്യത്തിലുള്ളത്. 120 അംഗ പാർലമെന്റിൽ ഇവർ 61 സീറ്റെന്ന കടമ്പ കടന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ പ്രധാനമന്ത്രി യൈർ ലാപിഡ് നയിക്കുന്ന സഖ്യത്തിൽ വലത്–മധ്യ–ഇടതുപക്ഷ പാർട്ടികളാണ് ഉള്ളത്. അനുയായികൾക്കിടയിൽ ‘കിങ് ബിബി’ എന്നാണ് നെതന്യാഹു അറിയപ്പെടുന്നത്.