‘ഗുസ്തി’ പിടിച്ച് ഡൽഹി പൊലീസ്

content-mm-mo-web-stories-news 6s9lds4rfe4inir55rg22o9ce3 content-mm-mo-web-stories-news-2023 content-mm-mo-web-stories 6d79lo3j8oabvu4e6rabmruju6 wrestlers-protest-delhi-police

ഡൽഹി ജന്തർമന്തറിൽ സമരം നടത്തിയിരുന്ന ഗുസ്തി താരങ്ങൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളിലൂടെ കടന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിക്കുന്ന സാക്ഷി മാലിക്.

ഗുസ്തി താരങ്ങൾക്കു പിന്തുണയുമായെത്തിയവരെ അറസ്റ്റുചെയ്തു വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.

ഗുസ്തി താരങ്ങൾക്കു പിന്തുണയുമായെത്തിയവരെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്നു.

ഗുസ്തി താരങ്ങൾ ബാരിക്കേഡ് തകർത്തു പാർലമെന്റിലേക്ക് മാർച്ച് നടത്തിയപ്പോൾ പിന്തുണയ്ക്കെത്തിയയാളെ പിടികൂടുന്ന പൊലീസ് ഉദ്യോഗസ്ഥർ.

ഗുസ്തി താരങ്ങൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെ കേരള ഹൗസിനു സമീപം നിന്നിരുന്നവരെ പൊലീസ് വിരട്ടിയോടിച്ചപ്പോൾ. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവരെ ഉൾപ്പടെ പൊലീസ് ഓടിച്ചു.

ഗുസ്തി താരം സംഗീത ഫോഗട്ടിനെ അറസ്റ്റു ചെയ്തു പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു.

ഗുസ്തി താരങ്ങളെ അറസ്റ്റു ചെയ്തു സമരപന്തൽ പൊളിച്ചു വാഹനത്തിൽ കയറ്റുന്നു.

ഗുസ്തി താരങ്ങൾക്കു പിന്തുണയുമായെത്തിയവരെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്നു.

ഗുസ്തി താരം സാക്ഷി മാലിക്കിനെ അറസ്റ്റു ചെയ്തു പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു.

ഗുസ്തി താരങ്ങൾ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ് അറസ്റ്റു ചെയ്യുമ്പോൾ നിലവിളിക്കുന്ന സംഗീത ഫോഗട്ട്. വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ സമീപം.

ഗുസ്തി താരങ്ങൾ ബാരിക്കേഡ് തകർത്തു പാർലമെന്റിലേക്ക് മാർച്ച് നടത്തിയപ്പോൾ പിന്തുണയ്ക്കെത്തിയയാളെ ഓടിച്ചു പിടിക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ.

ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളിലൂടെ കടന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിക്കുന്നു.

സാക്ഷി മാലിക്കിനെ അറസ്റ്റു ചെയ്തു പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു.