തൊഴിലുറപ്പ്–ആധാർ: പ്രശ്നമുള്ള സ്ഥലങ്ങളിൽ ഇളവ്

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories nregs-payments-aadhaar-based-system-mandatory-now-govt-says-may-consider-exemptions-on-case-basis 36029825eaqdu7ev1rrb981q8c 41kqs3snb0jkm8mmindmq1337t

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനം (എബിപിഎസ്) നിർബന്ധമാക്കിയെങ്കിലും ആധാറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന പഞ്ചായത്തുകൾക്ക് ഇളവു നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കി

Image Credit: Canva

ജനുവരി 1 മുതലാണ് എബിപിഎസ് നിർബന്ധമാക്കിയത്. നിലവിൽ 87.52% പേർ എബിപിഎസ് വേതനവിതരണത്തിന് അർഹരാണ്. 1.5 കോടിയാളുകൾ ഇപ്പോഴും പുറത്താണ്.

Image Credit: Canva

എബിപിഎസ് നിർബന്ധമാക്കുന്നതിനെതിരെ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമ സഹായം തടയാൻ കേന്ദ്രം ആധാർ അടക്കം സാങ്കേതിക വിദ്യകളെ ആയുധകമാക്കുന്നതു നിർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Image Credit: Canva

സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലാളികൾക്ക് അർഹമായ കാര്യങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.

Image Credit: Canva

ഉപയോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന സംവിധാനമാണ് എബിപിഎസ്. നിലവിൽ ഒരു തൊഴിലാളി സ്ഥലം മാറിപ്പോകുമ്പോൾ ബാങ്ക് അക്കൗണ്ട് മാറ്റുകയും ആ വിവരം അധികൃതരെ അറിയാക്കാതിരിക്കുകയും ചെയ്താൽ വേതനം മുടങ്ങാം.

Image Credit: Canva

എന്നാൽ എബിപിഎസ് സംവിധാനത്തിൽ ഇതു മുടങ്ങില്ലെന്നാണു കേന്ദ്രത്തിന്റെ അവകാശവാദം. പുതിയ ബാങ്ക് അക്കൗണ്ട് വിവരം അറിയിച്ചില്ലെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതിലേക്കു തുകയെത്തും.

Image Credit: Canva