ഭക്ഷ്യവസ്തുക്കളുമായി ഗാസയിലേക്ക് കപ്പൽ

7j9j0nlnr7d01159egcjl30lik content-mm-mo-web-stories-news-2024 5bdblbdkshks3g7t7n6fks4cgq content-mm-mo-web-stories-news content-mm-mo-web-stories ship-to-gaza-with-food-supplies

ഗാസയിൽ വെടിനിർത്തൽ സാധ്യത വിദൂരമാണെന്നും സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നും മധ്യസ്ഥരായ ഖത്തർ വെളിപ്പെടുത്തി

Image Credit: AFP

യുദ്ധഭൂമിയിലെ ദുരിതങ്ങൾക്കു നടുവിൽ റമസാൻ വ്രതം ആരംഭിച്ച ഗാസയിലേക്ക് 200 ടൺ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസിൽനിന്ന് ആദ്യ കപ്പൽ പുറപ്പെട്ടു.

Image Credit: Said Khatib/AFP

ഗാസയിൽ നിന്ന് 200 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപ് രാഷ്ട്രമാണ് സൈപ്രസ്.കരമാർഗം ദുഷ്കരമായ സാഹചര്യത്തിലാണു യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയുള്ള ജീവകാരുണ്യസംഘടന വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിക്കുന്നത്.

Image Credit: Said Khatib/AFP

ഗാസയിൽ തുറമുഖമില്ലാത്തതിനാൽ, യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി നിർമിക്കുന്ന ജെട്ടിയിലാവും കപ്പലടുക്കുക.

Image Credit: Mohammed Abed/AFP

അതിനിടെ, ഭക്ഷണത്തിനു കാത്തുനിന്നവർക്കുനേരെ ഗാസ സിറ്റിയിലെ കുവൈത്ത് സ്ക്വയറിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറേപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ മാസം സമാനമായ സംഭവത്തിൽ നൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 31,184 പലസ്തീൻകാർ കൊല്ലപ്പെട്ടു. 72,889 പേർക്കു പരുക്കേറ്റു.

Image Credit: AFP

അതിനിടെ, ഭക്ഷണവും മരുന്നുമായി ലോകാരോഗ്യസംഘടനയുടെ ദൗത്യസംഘം വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലെത്തി. അൽ ഷിഫയിലടക്കം 2000 ആരോഗ്യപ്രവർത്തകർ പട്ടിണിയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. യുഎൻ ഏജൻസികളെ അടക്കം പുറമേനിന്ന് ആരെയും വടക്കൻ ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കാത്തതിനാൽ മേഖലയിൽ ക്ഷാമമാണ്.

Image Credit: Said Khatib/AFP

തിങ്കളാഴ്ച രാത്രി ഇസ്രയേൽ യുദ്ധവിമാനങ്ങൾ ലബനനിലെ ബെക്കാ വാലിയിലെ 2 ഹിസ്ബുല്ല താവളങ്ങൾ തകർത്തു. ഇതിനു തിരിച്ചടിയായി ഇന്നലെ രാവിലെ വടക്കൻ ഇസ്രയേലിലെ സൈനിക പോസ്റ്റുകൾക്കു നേരെ നൂറിലേറെ റോക്കറ്റുകൾ തൊടുത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തിങ്കളാഴ്ച ചെങ്കടലിൽ യെമനിലെ ഹൂതികൾ സിംഗപ്പൂർ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെ മിസൈലാക്രമണം നടത്തിയെങ്കിലും കേടുപാടില്ല

Image Credit: Mohammed Abed/AFP