വൈൻ വിളമ്പുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-pachakam 5v783il2mi82jmvvu0854vg6i9 content-mm-mo-web-stories-pachakam-2022 3eamv86qf4tqp9losn2t2cm839 how-to-serve-wine

വൈൻ വിളമ്പാൻ വൈൻ ഗ്ലാസുകൾ തന്നെ ഉപയോഗിക്കുക. നീളൻ തണ്ടുള്ള (stem) ഗ്ലാസാണ് ഉത്തമം. ഗ്ലാസിൽ നേരിട്ടു പിടിച്ചാൽ കൈയിലെ ചൂട് വൈനിലേക്കു പകർന്ന് വൈനിന്റെ രുചി കുറയുമത്രേ. വായ്‌വട്ടം കൂടുതലുള്ള വൈൻ ഗ്ലാസോ മെലിഞ്ഞിരിക്കുന്ന ഫ്ലൂട്ട് ഗ്ലാസുകളോ തിരഞ്ഞെടുക്കാം.

Image Credit: Istockphoto / andresr

വൈൻ അൽപം തണുപ്പിച്ചു വിളമ്പുന്നതാണ് നല്ലത്. രുചി കൂടും.

Image Credit: Istockphoto / ogeday çelik

വൈൻ വിളമ്പുന്നതിനു മുൻപ് ഒരു ഡീകാന്ററിൽ ഒഴിച്ച് 30–45 മിനിറ്റ് വച്ച ശേഷം ഗ്ലാസുകളിൽ ഒഴിക്കുക. അൽപം വായ്‌വട്ടമുള്ള പാത്രത്തിൽ ഒഴിച്ചു വച്ചാലും മതിയാകും. വൈനിൽ വായുസഞ്ചാരം കൂട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്.

Image Credit: Istockphoto / Garik_Klimov

വൈൻ ഗ്ലാസിൽ നിറയെ വൈൻ ഒഴിക്കരുത്. ഗ്ലാസിന്റെ പകുതിയോളം മാത്രം വൈൻ ഒഴിക്കുക. ഒഴിച്ച വൈൻ മെല്ലെ ഒന്നു ചുറ്റിച്ച ശേഷം വേണം ഓരോ സിപ്പും എടുക്കുവാൻ. അങ്ങനെ ചുറ്റിക്കുവാനുള്ള സ്ഥലം ഉണ്ടാവാനാണ് പകുതി ഭാഗം ഒഴിച്ചിടാൻ പറയുന്നത്.

Image Credit: Istockphoto / Liudmila Chernetska

കുപ്പിയിൽ നിന്നു ഗ്ലാസിലേക്കു വൈൻ ഒഴിക്കുമ്പോൾ ഗ്ലാസ് മെല്ലേ ചരിച്ചു പിടിച്ച്, വശങ്ങളിലൂടെ ഒലിച്ചിറങ്ങും വിധം ഒഴിക്കണം. പതപ്പിച്ച് ഒഴിക്കരുത്. ഏകദേശം 125– 150 മില്ലിയാണ് ഒരു വൈൻ സെർവിങ്.

Image Credit: Istockphoto / IL21