അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും ബൗൾ മെതേഡ്.
ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പതിവാക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.
ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചാൽ മാത്രമേ അമിതവണ്ണം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താനാകൂ.
മൂന്ന് തീരെ ചെറിയ ബൗൾ ഭക്ഷണത്തിന് വേണ്ടി മാറ്റി വയ്ക്കാം. ഇതിൽ ഓരോ ബൗളിലായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും വിളമ്പി കഴിക്കുക.
കാലറി കൂടിയ ഭക്ഷണമുള്ള ദിവസങ്ങളിൽ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും കാലറി കുറഞ്ഞ സാലഡ് പോലെയുള്ള വിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുകയും വേണം.
കഴിക്കുമ്പോൾ ഭക്ഷണം രണ്ടാമത് വിളമ്പുന്നത് ഒഴിവാക്കണം. ഈ രീതി പതിവായി പിന്തുടർന്നാൽ ഭക്ഷണം അമിതമാകുന്നത് തടയാം.