അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും ബൗൾ മെതേഡ്

Mail This Article
അമിതഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ ? ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പതിവാക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചാൽ മാത്രമേ അമിതവണ്ണം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താനാകൂ. ഭക്ഷണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ബൗൾ മെതേഡ് പരീക്ഷിച്ചു നോക്കൂ..
ചെറിയ അളവിലെടുക്കാം ഭക്ഷണം
മൂന്ന് തീരെ ചെറിയ ബൗൾ ഭക്ഷണത്തിന് വേണ്ടി മാറ്റി വയ്ക്കാം. ഇതിൽ ഓരോ ബൗളിലായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും വിളമ്പി കഴിക്കുക. പതിവായി കഴിക്കുന്നതിനേക്കാൾ കുറഞ്ഞ അളവിൽ ഭക്ഷണമെടുക്കാൻ കഴിയുന്ന ബൗൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം നിശ്ചിത അളവിൽ മാത്രമേ കഴിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തുകയും വേണം.
∙കാലറി കൂടിയ ഭക്ഷണമുള്ള ദിവസങ്ങളിൽ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും കാലറി കുറഞ്ഞ സാലഡ് പോലെയുള്ള വിഭവങ്ങൾ കൂടുതലായി ഉൾപ്പെടുത്തുകയും വേണം. കാലറി വിലയിരുത്തുന്നതിന് വേണ്ടി കാലറി ട്രാക്കിങ് ആപ്പ് ഉപയോഗിക്കാം.
∙കഴിക്കുമ്പോൾ ഭക്ഷണം രണ്ടാമത് വിളമ്പുന്നത് ഒഴിവാക്കണം. ഈ രീതി പതിവായി പിന്തുടർന്നാൽ ഭക്ഷണം അമിതമാകുന്നത് തടയാം.
Content Summary : The bowl method mainly involves choosing a small bowl to measure your food portions so you do not overeat.