പേർ‌ഷ്യൻ പടയാളികൾ പരിചയിൽ വേവിച്ച റൊട്ടിപ്പാത്രം

content-mm-mo-web-stories p6t2dgsup6asaug1pdfd3phej content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 3lm6n631svfsg3ugdp8f5tetr1 the-story-of-pizza

പീത്‍സയുടെ ആരംഭകാലം കൃത്യമായി പറയാനാവില്ല.

പുരാതന ഗ്രീക്കുകാരും റോമാക്കാരും മറ്റും വട്ടത്തിലുള്ള പരന്ന മാവുറൊട്ടിക്കു മേൽ പച്ചക്കറികളും പലതരം ഇലകളും മാംസവും മറ്റും വച്ച് കഴിച്ചിരുന്നതായി പറയപ്പെടുന്നു.

പാത്രം വാങ്ങാൻ പണമില്ലാത്തവരും യാത്രയ്ക്കിടയിലും മറ്റും തിരക്കിട്ടു ഭക്ഷണം കഴിക്കുന്നവരും ഇത്തരം റൊട്ടിപ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നു.

പൗരാണിക ഗ്രീക്കുകാർ ഇത്തരം പരന്ന ബ്രഡിനെ പ്ലാക്കസ് എന്നാണു വിളിച്ചിരുന്നത്.

കളിമൺ അടുപ്പുകളിൽ ബേക്ക് ചെയ്തെടുത്ത അവയിൽ ഒലിവെണ്ണയും ചീസും പച്ചിലകളും ഉള്ളിയുമൊക്കൊയിരുന്നു ടോപിങ്..