മുട്ട പോലെ തന്നെ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് സോയ മിൽക്ക്. ഇവ ഒരുമിച്ചു കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് വർധിക്കും.
ചായ കഴിക്കുമ്പോൾ മുട്ട കൂടെ കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മുട്ടയിൽ നിന്നുമുള്ള പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നതിനെ ചായ തടയും. മാത്രമല്ല, ഗ്യാസ്ട്രബിൾ, അസിഡിറ്റി മുതലായ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
മുട്ട കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഒന്നാണ് തൈര്. രണ്ടും തന്നെ പ്രോട്ടീനുകൾ നിറഞ്ഞ ഭക്ഷ്യ വസ്തുക്കളാണ്. ഒരുമിച്ചു കഴിക്കുമ്പോൾ ദഹിക്കാൻ പ്രയാസമാകും
പഞ്ചസാരയും മുട്ടയും ഒരുമിച്ചു കഴിക്കുമ്പോൾ പുറത്തു വരുന്ന അമിനോ ആസിഡുകൾ ശരീരത്തിന് ഗുണകരമല്ല.
പഴത്തിനൊപ്പം മുട്ട കഴിച്ചാൽ ദഹന പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
ബിരിയാണിക്കൊപ്പം സാധാരണയായി പുഴുങ്ങിയ മുട്ട ലഭിക്കാറുണ്ട്. എന്നാൽ മാംസത്തിനൊപ്പം മുട്ട ഒഴിവാക്കണമെന്നാണ് വിദഗ്ധാഭിപ്രായം. മുട്ടയിലും മാംസത്തിലുമുള്ള അധിക പ്രോട്ടീനും കൊഴുപ്പുകളും ദഹനം സുഗമമാക്കില്ല.
ഓറഞ്ച്, ചെറുനാരങ്ങ, മധുര നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ മുട്ടയ്‌ക്കൊപ്പം കഴിക്കരുത്. ദഹനത്തിന് പ്രയാസമുണ്ടാക്കുമെന്നു മാത്രമല്ല, വയറ്റിൽ അസ്വസ്ഥകൾക്കിടയാക്കുകയും ചെയ്യും.