Web Stories
ഓഹരി വിപണികള്‍ ഇപ്പോള്‍ ലോക വ്യാപകമായി ദുര്‍ബ്ബലമാണ്. മാതൃ വിപണിയായ യുഎസില്‍ വിപണികള്‍ ഇടിവിലാണ്
യുഎസിലെ വര്‍ധിക്കുന്ന പണപ്പെരുപ്പവും അവരുടെ കേന്ദ്ര ബാങ്ക് പലിശ നിരക്കു വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണം.
പലിശ നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ അമേരിക്കൻ ഫെഡറൽ റിസർവ് നിര്‍ബന്ധിതമാകുമെന്നാണ് വിപണി കരുതുന്നത്
ഫെഡ് കര്‍ശന പണ നയം തുടരുമെന്നും 2023 പകുതിയോടെ പലിശ നിരക്ക് 3.50 ശതമാനമോ 3.75 ശതമാനമോ ആക്കി ഉയര്‍ത്തുമെന്നുമാണ് കരുതപ്പെടുന്നത്.
കര്‍ശന പണ നയം യുഎസ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു തള്ളി വിടാനുള്ള സാധ്യത ഏറെയാണ്. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.