വിപണി ഇടിവ് തുടർന്നേക്കും, നിക്ഷേപത്തിൽ വേണം കരുതൽ

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 766g561d6g32a88orf7s7etvfl mo-business-systematicinvestmentplan mo-business-shareinvestment mo-business-inflation

പണപ്പെരുപ്പം പിടിച്ചു നിർത്താനായി രാജ്യങ്ങൾ പോരാടുന്നതിനൊപ്പം ആഭ്യന്തര പണപ്പെരുപ്പ നിരക്കുകള്‍ നേരെയാക്കാൻ റിസര്‍വ് ബാങ്കും നടപടികള്‍ സ്വീകരിക്കുകയാണ്. അതുകൊണ്ട് ഹ്രസകാലത്തേക്ക് പലിശ നിരക്കുകള്‍ ഉയരും.

വില വര്‍ധനവ്, കര്‍ശന പണ നിയന്ത്രണങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കു വര്‍ധനവ്, റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ വിപണി ചാഞ്ചാട്ടമാണ് സൂചിപ്പിക്കുന്നത്.

ഇനിയെങ്കിലും മികച്ച നിക്ഷേപ തന്ത്രങ്ങളും ആസ്തി വകയിരുത്തലും ശ്രദ്ധിക്കണം. ഓഹരി, കടപ്പത്രം, സ്വര്‍ണം തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ വിഭജിച്ച് നിക്ഷേപിക്കാം.

എസ്‌ഐപി നിക്ഷേപം തുടരണം. വിപണിയിലുണ്ടാകുന്ന ഹ്രസ്വകാല സാഹചര്യങ്ങള്‍ അതിനെ ബാധിക്കരുത്

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മിഡ്കാപ്, സ്‌മോള്‍കാപ് വിഭാഗത്തില്‍ ചില മേഖലകളില്‍ കുത്തനെയുള്ള തിരുത്തല്‍ ഉണ്ടായി. ഇവിടെ കൂടുതല്‍ ഇടിവിനുള്ള സാധ്യതയുണ്ട്.

രൂപ ദുര്‍ബലമാകുന്നതില്‍ നിന്ന് കയറ്റുമതി അധിഷ്ഠിത കമ്പനികള്‍ നേട്ടമുണ്ടാക്കുന്നതിനാല്‍ കയറ്റുമതി കമ്പനികള്‍ നിക്ഷേപകര്‍ക്കു പരിഗണിക്കാം