ജോലി പോകുമെന്ന പേടിയുണ്ടോ? 'ജോബ് ഇൻഷുറൻസ്' എടുക്കാം

1ukjlc871qlr278t44egshkcml content-mm-mo-web-stories content-mm-mo-web-stories-sampadyam 38p6i8ctv3ja9o2cgnbahd3b0i if-you-have-the-fear-of-job-loss-then-take-a-job-insurance content-mm-mo-web-stories-sampadyam-2022

ജോലി നഷ്ടപ്പെട്ടാൽ നിശ്ചിത കാലത്ത് നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസാണ് 'ജോബ് ഇൻഷുറൻസ്'. തൊഴിൽ നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടവുകള്‍ മുടങ്ങാതെനോക്കാം.

അപകടങ്ങളോ, അസുഖങ്ങളോ മൂലം ജോലി നഷ്ടപ്പെടുന്നവർക്കായിരിക്കും 'ജോബ് ഇൻഷുറൻസിന്റെ ' ആനുകൂല്യം. ശമ്പളത്തിന്റെ 50 ശതമാനം വരെ ലഭിക്കും.

ജോലിയിൽ തിരിമറി കാണിച്ചു കമ്പനി പുറത്താക്കിയാലോ, സ്വന്തം തെറ്റ് കൊണ്ട് പിരിച്ചു വിട്ടാലോ പരിരക്ഷ ലഭിക്കുകയില്ല. ഐ ടി മേഖലയിലുള്ളവർക്കായിരിക്കും ഈ ഇൻഷുറൻസ് അനുയോജ്യം.

മാസ ശമ്പളമുള്ളവർക്കാണ് ഈ ഇൻഷുറൻസ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കിത് ലഭ്യമല്ല. പ്രൊബേഷൻ കാലത്ത് ജോലി നഷ്ടപ്പെട്ടാൽ പരിരക്ഷയില്ല. നേരത്തെ വിരമിക്കുകയോ, സ്വമേധയാ രാജി വെക്കുകയോ ചെയ്‌താലും കാര്യമില്ല