ക്രെഡിറ്റ് കാർഡ് വെറുതെയങ്ങ് വാങ്ങരുതേ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 1sui71utl2hcmo5mf5s69vp5j7 https-www-manoramaonline-com-web-stories-sampadyam how-to-select-credit-cards 45mebenbd0shbvbfjjo9hkvp2j

ഫോണിൽ വിളിച്ച് അനുവദിച്ച ക്രെഡിറ്റ് കാർഡ് വാങ്ങുന്നതിനു പകരം ബാങ്കിൽ നേരിട്ട് ചെന്ന് ജീവനക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അനുയോജ്യമായത് തിരഞ്ഞെടുക്കുക.പതിനഞ്ചോളം ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്

ഉപയോക്താവിന്റെ മാസവരുമാനം ക്രെഡിറ്റ് സ്കോർ എന്നിവ അടിസ്ഥാനമാക്കിയാണ് കാർഡ് അനുവദിക്കുക. ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് എത്രയാണെന്നു കൃത്യമായും അറിഞ്ഞിരിക്കുക

നിങ്ങളുടെ ചെലവഴിക്കുന്ന സ്വഭാവവുമായി ബന്ധപ്പെട്ടാണ് കാർഡ് തിരഞ്ഞെടുക്കേണ്ടത്. സ്ഥിരമായി ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നയാളാണെങ്കിൽ ക്രെഡിറ്റ് കാർഡ് പ്രയോജനകരമാണ്.

റിവാർഡ് പോയിന്റ്, ഷോപ്പിങ് ഓഫറുകൾ, ക്യാഷ്ബാക്ക്, ഇഎംഐ സൗകര്യം തുടങ്ങിയവ അറിഞ്ഞുവയ്ക്കുക. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവരാണെങ്കിൽ ട്രാവൽ ഇൻഷുറൻസ്, എയർപോർട്ട് ലോഞ്ച്, ഹോട്ടൽ ബുക്കിങ് ഓഫറുകൾ ഉള്ള കാർഡ് നോക്കി തിരഞ്ഞെടുക്കാം

എത്ര രൂപ വരെയാണ് ക്രെഡിറ്റ് ലിമിറ്റ് എന്നു നിശ്ചയിക്കുക. നിങ്ങളുടെ നെറ്റ് സാലറിയുടെ മൂന്നിരട്ടിവരെ ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും.