കോടികൾ കിലുങ്ങുന്നു ഫുട്ബോളിലെ വാതുവെപ്പിൽ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 4t0j1122ic5k8gbhj1320gqjsp football-betting-a-huge-business-with-crores-of-money https-www-manoramaonline-com-web-stories-sampadyam 5v3iuf6ch11q0o0t9vrojj9f8l

ആര് ജയിച്ചാലും തോറ്റാലും കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കൂട്ടരുണ്ട്, ബെറ്റിങ് സ്ഥാപനം അഥവാ ബുക്ക് മേക്കർ

ലോകകപ്പ് മൽസരങ്ങളുടെ മുന്നേറ്റത്തിനൊപ്പം സ്പോർട്സ് ബെറ്റിങ് സ്ഥാപനങ്ങളുടെ കോയിൻ ടോസിങും കൊഴുക്കുകയാണ്

മത്സരഫലം എന്തായാലും ലാഭം കിട്ടുന്ന രീതിയിലേക്ക് ബെറ്റുകളെ കൊണ്ടുവരിക - സമ്മാനത്തുകയിൽ നിരന്തരം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ബുക്ക് മേക്കർ ഈ ലക്ഷ്യത്തിലേക്കെത്തുന്നത്

ബുക്ക് മേക്കർക്കു പ്രിയം ഒരു ടൂർണമെന്റിലെ വിജയിയെ പ്രവചിക്കാനുള്ള ബെറ്റുകളായിരിക്കും.ഓരോ മത്സരത്തിലെയും ഗോൾ വ്യത്യാസം, മൊത്തം ഗോളുകളുടെ എണ്ണം എന്നിവയിലും വാതുവെക്കാം

തുല്യശക്തികൾ മത്സരിക്കുമ്പോൾ ഇവരിലാര് ജയിക്കുമെന്നാണ് ബെറ്റ്. ഒരു ടീമിന് ഉയർന്ന ജയസാധ്യതയുള്ളപ്പോൾ ഗോൾ വ്യത്യാസവും ഗോളുകളുടെ എണ്ണവു മായിരിക്കും ബുക്ക് മേക്കർക്കും വാതുവെപ്പുകാർക്കും പ്രിയം!

ഇത്രയും വായിച്ച് ബെറ്റിങ് സൈറ്റുകളിലേക്ക് കുതിക്കാൻ വരട്ടെ - കുതിരപ്പന്തയത്തിൽ ഒഴികെയുള്ള സ്പോർട്സ് ബെറ്റിങ് ഇന്ത്യയിൽ നിയമവിധേയമാണോ എന്നത് തർക്കവിഷയമാണ്

വിദേശ ബെറ്റിങ് സൈറ്റുകളിലേയ്ക്കു വിദേശനാണ്യം അയക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യൻ രൂപയിൽ പണം അയക്കുന്നത് എളുപ്പമല്ല; തട്ടിപ്പാകാനുള്ള സാധ്യതകൾ വളരെ കൂടുതലുമാണ്