പ്രണയിനിയോട് സാമ്പത്തിക കാര്യങ്ങളിൽ മനസ് തുറക്കണോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-financiialplanning mo-lifestyle-valentinesday gii0crjlkjc7ipj3c1nqq84i0 mo-food-valentinesdayrecipes

പ്രണയം വിവാഹത്തിലേക്കെത്തുന്നതിനു മുൻപ് പരസ്പരം വരുമാനത്തെക്കുറിച്ചും, ബാധ്യതകളെക്കുറിച്ചും തുറന്നു സംസാരിക്കുന്നത് വ്യക്തികൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുമെന്ന് വിദഗ്ധർ

രണ്ടുപേരും എത്രമാത്രം സമ്പാദിക്കുന്നു? വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടോ ? ക്രെഡിറ്റ് കാർഡ് കടം എടുക്കണോ? ദമ്പതികൾ എങ്ങനെ പണം കൈകാര്യം ചെയ്യണം? ഇവയെല്ലാം പരസ്പരം പങ്കിടാം

സാമ്പത്തികവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് പങ്കാളികളുടെ വൈകാരിക അടുപ്പം കുറയ്ക്കും

പലപ്പോഴും കൂടുതൽ സമ്പാദിക്കുന്ന വ്യക്തി കൂടുതൽ നിർബന്ധബുദ്ധി കാണിക്കാറുണ്ട്. ഇത് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും

പങ്കാളിയെ ഉൾപ്പെടുത്താതെയുള്ള സാമ്പത്തിക തീരുമാനങ്ങൾ വിഷമങ്ങൾക്ക് കാരണമാകും സാമ്പത്തിക കാര്യങ്ങൾ ഒളിച്ചുവെക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കും

രണ്ടുപേരും ചേർന്ന് എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങൾ സുസ്ഥിരമായതാണെന്ന് ഉറപ്പ് വരുത്തണം

ചുരുക്കി പറഞ്ഞാൽ പ്രണയം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തികമായി കൂടി ആസൂത്രണം വേണം