ADVERTISEMENT

 പ്രണയിനിയോട് കാമുകൻ തന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചു പറയണോ? പ്രത്യേകിച്ചും സ്വാതന്ത്ര്യം, സമത്വം, ജീവിതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് എന്നിവയിലെല്ലാം പൊരുത്തമുള്ളവര്‍. പ്രണയം വിവാഹത്തിലേക്കെത്തുന്നതിനു മുൻപ് പരസ്പരം സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തുറന്നു പറയണോ? പ്രണയിക്കുന്ന സമയത്ത് മറച്ചുവെക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടോ?

സാമ്പത്തിക തെറാപ്പിസ്റ്റായ അമാൻഡ ക്ലെയ്‌മാന്റെ അഭിപ്രായത്തിൽ വരുമാനത്തെക്കുറിച്ചും, ബാധ്യതകളെക്കുറിച്ചും തുറന്നു സംസാരിക്കുന്നത്  വ്യക്തികൾ തമ്മിലുള്ള ഇഴയടുപ്പം കൂട്ടും. സാധാരണയായി പ്രണയ ബന്ധങ്ങളിൽ പണത്തെക്കുറിച്ചു സംസാരിക്കാൻ വിമുഖത കാട്ടാറുണ്ട്. എന്നാൽ ഈ കാര്യങ്ങളിലുള്ള തുറന്ന സംസാരം ജീവിച്ചു തുടങ്ങുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ മാറ്റുമെന്ന് ക്ലെയ്‌മാൻ  പറയുന്നു.  രണ്ടുപേരും എത്രമാത്രം സമ്പാദിക്കുന്നു? വിദ്യാർത്ഥി വായ്പ എടുത്തിട്ടുണ്ടോ ? ക്രെഡിറ്റ് കാർഡ് കടം എടുക്കുന്നതിനു താല്പര്യമുണ്ടോ? ദമ്പതികൾ എന്ന നിലയിൽ എങ്ങനെ പണം കൈകാര്യം ചെയ്യണം? എന്നീ കാര്യങ്ങളെല്ലാം പരസ്പരം പങ്കിടണം. 

valetines-plan3

അതുപോലെ സാമ്പത്തികവുമായി ബന്ധപ്പെട്ട  ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് പങ്കാളികളുടെ വൈകാരിക അടുപ്പം കുറയ്ക്കും.

∙ പലപ്പോഴും കൂടുതൽ സമ്പാദിക്കുന്ന വ്യക്തി കൂടുതൽ നിർബന്ധബുദ്ധി കാണിക്കാറുണ്ട്. ഇത് ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും 

∙പങ്കാളിയെ ഉൾപ്പെടുത്താതെയുള്ള സാമ്പത്തിക തീരുമാനങ്ങൾ വിഷമങ്ങൾക്ക് കാരണമാകും 

∙സാമ്പത്തിക കാര്യങ്ങൾ  ഒളിച്ചുവെക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കും 

∙രണ്ടുപേരും ചേർന്ന് എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങൾ സുസ്ഥിരമായതാണെന്ന് ഉറപ്പ് വരുത്തണം 

ചുരുക്കി പറഞ്ഞാൽ  പ്രണയം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാമ്പത്തികമായി കൂടി ആസൂത്രണം വേണം 

English Summary : Valentines and Financial Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com