കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവുകൾ ലഭിക്കും.
വ്യായാമം ചെയ്യുന്നവർക്ക് അസുഖങ്ങൾ കുറയുന്നതിനാലാണ് കമ്പനികൾ ഇത്തരമൊരു വാഗ്ദാനം നൽകുന്നത്. ശാരീരിക ക്ഷമത തെളിയിച്ചാൽ ഇളവുകൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടെന്ന് പലർക്കും അറിയില്ല. നടത്തം, സൈക്ലിങ്, മറ്റ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ
പ്രീമിയം പുതുക്കുമ്പോൾ കിഴിവ് ലഭിക്കും. ഡയഗ്നോസ്റ്റിക് ഫീസ്, ഔട്ട് പേഷ്യന്റ് സന്ദർശനങ്ങൾ തുടങ്ങിയവയ്ക്കും ഈ പോയിന്റുകൾ കൈമാറ്റം ചെയ്യാം
പോളിസിയുടമയുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ സ്മാർട്ട്-വെയർ ഉപകരണങ്ങൾ ഉപയോഗിച്ചോ മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തോ ആണ് നിരീക്ഷിക്കുന്നത്
നിശ്ചിത ചുവടുകൾ നടക്കുന്നതിന് പുറമെ, ജിം അംഗത്വമെടുക്കുകയോ, ആരോഗ്യ ചെക്കപ്പുകൾ നടത്തുകയോ ചെയ്യുന്നതും പ്രീമിയം ഇളവിനുള്ള മാനദണ്ഡങ്ങളാണ്
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും സജീവമായ നടപടികൾ കൈക്കൊള്ളുന്നതിലും വ്യക്തികളെ പിന്തുണയ്ക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ