വ്യായാമം ചെയ്യുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ്!
Mail This Article
കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവുകൾ ലഭിക്കും. വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള വ്യക്തികൾക്ക് അസുഖങ്ങൾ കുറയുന്നതിനാലാണ് കമ്പനികൾ ഇത്തരമൊരു വാഗ്ദാനം നൽകുന്നത്. ഉപഭോക്താക്കളുടെ ശാരീരിക ക്ഷമത തെളിയിച്ചാൽ ഇളവുകൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ഉണ്ടെന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ്. ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് നടത്തം, സൈക്ലിങ്, മറ്റ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്.
ഇൻഷുറൻസ് കമ്പനികൾ വിവിധ പേരുകളിലാണ് ഇത്തരം റിവാർഡ് പോയിന്റ് പ്രോഗ്രാമുകൾ നൽകുന്നത്. പ്രീമിയം പുതുക്കുമ്പോൾ കിഴിവ് ലഭിക്കുന്നതിന് ഈ പോയിന്റുകൾ ഉപയോഗിക്കാം. ഡയഗ്നോസ്റ്റിക് ഫീസ്, ഔട്ട് പേഷ്യന്റ് സന്ദർശനങ്ങൾ തുടങ്ങിയവയ്ക്കും ഈ പോയിന്റുകൾ കൈമാറ്റം ചെയ്യാം. പോളിസി ഹോൾഡറുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ സ്മാർട്ട്-വെയർ ഉപകരണങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ അവരുടെ മൊബൈൽ ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തോ ആണ് നിരീക്ഷിക്കുന്നത്. നിശ്ചിത എണ്ണം ചുവടുകൾ നടക്കുന്നതിന് പുറമെ, ജിം അംഗത്വമെടുക്കുകയോ, ആരോഗ്യ ചെക്കപ്പുകൾ നടത്തുകയോ ചെയ്യുന്ന കാര്യങ്ങളും ഇൻഷുറൻസ് പ്രീമിയം ഇളവിനുള്ള മാനദണ്ഡങ്ങളായി സ്വീകരിക്കും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലും നല്ല ആരോഗ്യം നിലനിർത്തുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളുന്നതിലും വ്യക്തികളെ പിന്തുണയ്ക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ.
English Summary : Health Insurance Premium Offers for People Who are Doing Exerciase