നാലടിച്ച് മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സിനു നിരാശ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports 70kntlogeecc46ap4hqm3i7qbi https-www-manoramaonline-com-web-stories-sports-2023 mumbai-city-beat-kerala-blasters-in-isl 49kpfo67qrieq326081a9hhce0

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പിനു തടയിട്ട് മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത നാലു ഗോളുകൾക്കാണു മുംബൈ ബ്ലാസ്റ്റേഴ്സിനെ തകർത്തത്.

മുംബൈയ്ക്കായി ഹോർഹെ ഡയസ് പെരേര ഇരട്ട ഗോളുകൾ നേടി. 4, 22 മിനിറ്റുകളിലായിരുന്നു മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഡയസിന്റെ ഗോളുകൾ

രണ്ടു ഗോളടിച്ചും ഒരു ഗോളിനു പന്തു നൽകിയും മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ വെള്ളം കുടിപ്പിച്ചത് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ച ഹോർഹെ ഡയസ് പെരേരയാണ്.

ബ്ലാസ്റ്റേഴ്സ്, പ്രതിരോധത്തിലെ കുന്തമുനയായിരുന്ന ക്രൊയേഷ്യൻ താരം മാർകോ ലെസ്കോവിച് ഇല്ലാതെയാണ് മഞ്ഞപ്പട മുംബൈ അരീനയിൽ കളിക്കാനിറങ്ങിയത്

ഗ്രെഗ് സ്റ്റെവാർട്ട് (10–ാം മിനിറ്റ്), ബിപിൻ സിങ് (16) എന്നിവരും മുംബൈയ്ക്കായി ഗോളുകൾ ലക്ഷ്യം കണ്ടു.