യൂറോപിനെ ബാധിച്ച അതിശൈത്യം, ഭയന്നോടി മനുഷ്യ പൂർവികർ

content-mm-mo-web-stories extreme-cold-led-to-human-extinction-in-europe-1-mn-yrs-ago content-mm-mo-web-stories-technology-2023 604ett14epn5n3pcga6omgm6h content-mm-mo-web-stories-technology 583b2kal6p37otur4qh66rneis

ആദ്യമായി എത്തിയ ശേഷം പിന്നീട് യൂറോപില്‍ നിന്നും 'മനുഷ്യര്‍' പിന്‍വാങ്ങിയിട്ടില്ലെന്നാണ് നരവംശശാസ്ത്രജ്ഞരുടെ ഇതുവരെയുണ്ടായിരുന്ന ധാരണ

Image Credit: Canva

എന്നാല്‍ അങ്ങനെയല്ലെന്നാണ് പുതിയ പഠനവും തെളിവുകളും കാണിക്കുന്നത്.

Image Credit: Canva

ഏതാണ്ട് 11 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപില്‍ അതിശൈത്യം വ്യാപിച്ചു.

Image Credit: Canva

പിന്നീടുള്ള രണ്ടു ലക്ഷം വര്‍ഷത്തോളം മനുഷ്യ പൂര്‍വികര്‍ യൂറോപിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

Image Credit: Canva

യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍, കേംബ്രിഡ്ജ് സര്‍വകലാശാല, സിഎസ്‌ഐസി ബാഴ്‌സലോണ എന്നിവിടങ്ങളിലെ പാലിയോക്ലൈമറ്റ് ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുകള്‍ക്കു പിന്നില്‍

Image Credit: Canva

മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹോമോസാപിയന്‍സ് എന്ന ആധുനിക മനുഷ്യന്‍ പിറവിയെടുത്തതെന്നാണ് കരുതപ്പെടുന്നത്

Image Credit: Canva

ഹോമോസാപിയന്‍സിനു മുമ്പാണ് ഹോമോ ഇറക്ടസ് എന്ന മനുഷ്യപൂര്‍വികര്‍ ഭൂമിയിലുണ്ടായിരുന്നത്.

Image Credit: Canva

ഫോസിലുകളെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് മനുഷ്യന്റെ പൂര്‍വികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളില്‍ പലതും ലഭിച്ചിട്ടുള്ളത്.

Image Credit: Canva