ഏറെ പ്രതീക്ഷയോടെ 2023

content-mm-mo-web-stories content-mm-mo-web-stories-thozhilveedhi-2023 content-mm-mo-web-stories-thozhilveedhi psc-updates-2023 2klvcmqbnkc3b6ttsng2jhlmnr 5k2kk307i3c1pfo3b73jj46oj0

പുതിയ പരിഷ്കാരവർഷം

തൊഴിലന്വേഷകർക്ക് ഏറെ പ്രതീക്ഷ നൽകി 2023 ജനുവരി 1 മുതൽ പുതിയ പരിഷ്കാരങ്ങളുമായി പിഎസ്‌സി. അടിസ്ഥാനവിദ്യാഭ്യാസം നേടിയവർക്കു മുതൽ ഉന്നതബിരുദമുളളവർക്കു വരെ അപേക്ഷിക്കാവുന്ന ഒട്ടേറെ വിജ്ഞാപങ്ങൾ

ഇനി എല്ലാം പ്രൊഫൈലിൽ

വിവിധ ആവശ്യങ്ങൾക്കു പിഎസ്‌സിയിൽ നൽകുന്ന അപേക്ഷകൾ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി മാത്രമാക്കും. ഇതിനായുളള സോഫ്റ്റ്‌വെയർ വരുന്നതോടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം. അപേക്ഷയുടെ ഓരോ ഘട്ടത്തിലുമുള്ള പുരോഗതിയും അറിയാം.

സർട്ടിഫിക്കറ്റ് അപ്‌ലോഡ്

2023 ജനുവരി മുതൽ അസ്സൽ പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഈ നിബന്ധന ഒഴിവാക്കി പകരം ഇതു സംബന്ധിച്ച സത്യവാങ്മൂലം അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നു. ഈ ഇളവ് പിഎസ്‌സി പിൻവലിച്ചു.

സത്യവാങ്മൂലം നിർബന്ധം

റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒഴിവാകാൻ നൽകുന്ന അപേക്ഷയിലെ നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലിൽ ഉദ്യോഗാർഥി തന്റെ മുൻപാകെ ഹാജരായാണ് ഒപ്പു രേഖപ്പെടുത്തിയതെന്ന പ്രസ്താവന പിഎസ്‌സി നിർബന്ധമാക്കി

പരിശോധനയ്ക്ക് ഇനി AI

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പിഎസ്‌സിയുടെ പരിഗണനയിൽ. ഇതിനു ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായം തേടാൻ പിഎസ്‌സി തീരുമാനം.