നിറവയറുമായിരിക്കുന്ന അമ്മ ശ്വേതയ്ക്കരികിൽ മുത്തശ്ശി ജയാബച്ചനിരിക്കുന്ന ചിത്രം കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇപ്പോൾ നവ്യവലേി. 22 വർഷം മുമ്പെടുത്ത സുന്ദരചിത്രത്തിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല ബച്ചൻ കുടുംബത്തിന്റെ ആരാധകർക്കുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. ശ്വേത നവ്യയ്ക്ക് ജന്മം നൽകുന്നതിന് നാലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറവയറുമായിരിക്കുന്ന അമ്മ ശ്വേതയ്ക്കരികിൽ മുത്തശ്ശി ജയാബച്ചനിരിക്കുന്ന ചിത്രം കണ്ടതിന്റെ ആശ്ചര്യത്തിലാണ് ഇപ്പോൾ നവ്യ നവേലി. 22 വർഷം മുമ്പെടുത്ത സുന്ദരചിത്രത്തിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല ബച്ചൻ കുടുംബത്തിന്റെ ആരാധകർക്കുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. ശ്വേത നവ്യയ്ക്ക് ജന്മം നൽകുന്നതിന് നാലു ദിവസം മുൻപെടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. 

ഡിസൈനർമാരായ അബുജാനി സന്ദീപ് ഘോഷ്‌ല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം കണ്ടാണ് കൗതുകമടക്കാനാവാതെ 'എന്റെ ദൈവമേ' എന്ന് നവ്യ പ്രതികരിച്ചത്. 'അതേ. നാലു ദിവസം കഴിഞ്ഞ്' എന്നാണ് ശ്വേത മകൾക്ക് മറുപടി നൽകിയത്. 1997 ലെടുത്ത ശ്വേതയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അവർ നവ്യയുടെ ശ്രദ്ധ ക്ഷണിച്ചത്. ശ്വേതയുടെ ഗർഭകാല സമയത്ത് ബച്ചൻ കുടുംബത്തിൽ നടന്ന ആഘോഷത്തിന്റെ ചിത്രമാണ് അവർ പങ്കുവച്ചത്. അന്നും ശ്വേതയുടെ വസ്ത്രം ഡിസൈൻ ചെയ്തു നൽകിയത് ഇരുവരും ചേർന്നായിരുന്നു. നവ്യ ജനിക്കുന്നതിന് നാലു ദിവസം മുൻപുള്ള ചിത്രമായിരുന്നു അതെന്നും ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിൽ അവർ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

അന്ന് അമ്മയാകാനൊരുങ്ങുന്ന ശ്വേതയ്ക്കും മുത്തശ്ശിയാകാൻ തയാറെടുത്ത ജയാബച്ചനും വേണ്ടി ഡിസൈൻ ചെയ്ത വസ്ത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ടാണ് അവർ ബച്ചൻ കുടുംബത്തിലെ സുന്ദരനിമിഷങ്ങളുടെ ചിത്രം പങ്കുവച്ചത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും ജയാബച്ചന്റെയും മൂത്ത മകളാണ് ശ്വേത ബച്ചൻ. അഭിനയ രംഗത്തെത്തിയില്ലെങ്കിലും പിതാവ് ബച്ചനൊപ്പം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്വേത.