പിറന്നാളിന് വിഷ് ചെയ്യാൻ മറന്നതോ, വിവാഹ വാർഷികത്തിന് സമ്മാനങ്ങൾ നൽകാൻ വിട്ടുപോയതോ തുടങ്ങി വളരെ നിസാരമെന്ന് മറ്റുള്ളവർക്കു തോന്നുന്ന സൗന്ദര്യപ്പിണക്കങ്ങൾ വരെ ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത കെടുത്താറുണ്ട്. എന്നാൽ ചില്ലറ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാൻ നിന്നാൽ പിണക്കമൊഴിഞ്ഞിട്ട് ഒന്നിനും നേരം കാണില്ലെന്ന്

പിറന്നാളിന് വിഷ് ചെയ്യാൻ മറന്നതോ, വിവാഹ വാർഷികത്തിന് സമ്മാനങ്ങൾ നൽകാൻ വിട്ടുപോയതോ തുടങ്ങി വളരെ നിസാരമെന്ന് മറ്റുള്ളവർക്കു തോന്നുന്ന സൗന്ദര്യപ്പിണക്കങ്ങൾ വരെ ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത കെടുത്താറുണ്ട്. എന്നാൽ ചില്ലറ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാൻ നിന്നാൽ പിണക്കമൊഴിഞ്ഞിട്ട് ഒന്നിനും നേരം കാണില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാളിന് വിഷ് ചെയ്യാൻ മറന്നതോ, വിവാഹ വാർഷികത്തിന് സമ്മാനങ്ങൾ നൽകാൻ വിട്ടുപോയതോ തുടങ്ങി വളരെ നിസാരമെന്ന് മറ്റുള്ളവർക്കു തോന്നുന്ന സൗന്ദര്യപ്പിണക്കങ്ങൾ വരെ ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത കെടുത്താറുണ്ട്. എന്നാൽ ചില്ലറ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാൻ നിന്നാൽ പിണക്കമൊഴിഞ്ഞിട്ട് ഒന്നിനും നേരം കാണില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാളിന് വിഷ് ചെയ്യാൻ മറന്നതോ, വിവാഹ വാർഷികത്തിന് സമ്മാനങ്ങൾ നൽകാൻ വിട്ടുപോയതോ തുടങ്ങി വളരെ നിസാരമെന്ന് മറ്റുള്ളവർക്കു തോന്നുന്ന സൗന്ദര്യപ്പിണക്കങ്ങൾ വരെ ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത കെടുത്താറുണ്ട്. എന്നാൽ ചില്ലറ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാൻ നിന്നാൽ പിണക്കമൊഴിഞ്ഞിട്ട് ഒന്നിനും നേരം കാണില്ലെന്ന് ഓർമപ്പെടുത്തുകയാണ് കൗൺസിലിങ് വിദഗ്ധർ.

 

ADVERTISEMENT

തല്ലുകൂടിക്കോളൂ പക്ഷേ ഊതിപ്പെരുപ്പിക്കരുത്

 

പങ്കാളിയോട് അഭിപ്രായ വ്യത്യാസം തോന്നിയാൽ അത് തീർച്ചയായും വെളിപ്പെടുത്തുക തന്നെ വേണം. വളരെ ശാന്തമായി സ്വാഭാവികമായി അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്താം. ചെറിയ പിണക്കങ്ങൾ പോലും ഊതിപ്പെരുപ്പിക്കുന്നത് ദാമ്പത്യത്തിലെ സ്വസ്ഥത നശിപ്പിക്കുക മാത്രമേ ചെയ്യൂ. പെട്ടന്നു തോന്നുന്ന ദേഷ്യത്തിൽ പങ്കാളികളുടെ വായിൽ നിന്നു വീണുപോകുന്ന പ്രസ്താവനകളെ മനസ്സിലിട്ട് പെരുപ്പിച്ച് അതിന് വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഇനിയൊരങ്കത്തിന് കാത്തിരിക്കുന്നത് ആരോഗ്യപരമല്ലെന്നും. തികച്ചും ബാലിശമായ അത്തരം പ്രവണതകളിൽ നിന്ന് പങ്കാളികൾ ഇരുവരും ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു.

 

ADVERTISEMENT

എത്രസമയം ഒന്നിച്ചുണ്ട് എന്നല്ല, ഒരുമിച്ച് സമയം ചിലവഴിച്ചോ എന്നതിലാണ് കാര്യം

 

ഒരു വീട്ടിൽ ഒരുമിച്ചു താമസിച്ചു എന്നു കരുതി. ദാമ്പത്യം ഊഷ്മളമാകില്ല. പരസ്പരം നൽകാൻ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. ഒരു മേശയുടെ ഇരുവശത്തുമിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും ആഹാരമെടുത്ത് ഒരാൾ ടിവിയുടെ മുന്നിലും മറ്റേയാൾ മൊബൈലിനുള്ളിലേക്കും തല പൂഴ്ത്തുന്നതിലും നല്ല വ്യത്യാസമുണ്ട്. എത്രസമയം ഒന്നിച്ചുണ്ടായിരുന്നു എന്നതിലല്ല. പരസ്പരം സംസാരിക്കാൻ സ്നേഹിക്കാൻ, കേൾക്കാൻ ആ സമയം ഉപകരിച്ചോ എന്നതിലാണ് കാര്യം.

 

ADVERTISEMENT

ബഹുമാനിക്കാം നല്ലപാതിയെ

 

ബഹുമാനം എന്നത് വ്യക്തിക്കു മാത്രം നൽകേണ്ട ഒന്നല്ല. നമുക്കുവേണ്ടി അവർ ചിലവഴിക്കുന്ന അവരുടെ സമയത്തെ, സ്നേഹം തുളുമ്പുന്ന അവരുടെ ഹൃദയത്തെ, അവർ നമ്മോടു കാത്തു സൂക്ഷിക്കുന്ന വിശ്വാസ്യതയെ എല്ലാം ബഹുമാനിക്കാൻ പഠിക്കാം. മറ്റുള്ളവരുടെ മുന്നിൽ വച്ച് പങ്കാളിയുടെ കുറവുകൾ പറഞ്ഞ് അവരെ അപമാനിക്കുക, ഇഷ്ടങ്ങൾക്കെല്ലാം വഴങ്ങിയില്ലെങ്കിൽ ബന്ധം പാതിയിൽ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക ഇവയെല്ലാം ദാമ്പതികൾക്കിടയിലെ പരസ്പര ബഹുമാനത്തിന് വിള്ളലേൽപ്പിക്കുന്ന സംഗതികളാണ്.

 

ഒഴിവാക്കാം അനാരോഗ്യകരമായ ആശ്രിതത്വം

 

പങ്കാളിയോടൊപ്പം ഒരുമിച്ചുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. ഇടയ്ക്കിടെ മാറി നിൽക്കുന്നതും നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ കഴിയണം. എല്ലാക്കാര്യങ്ങളും ചെയ്തു നൽകാൻ പങ്കാളിയുള്ളപ്പോൾ അവിടെ അനാരോഗ്യകരമായ ആശ്രിതത്വം വളരാനുള്ള സാഹചര്യമേറും. ആരോഗ്യകരമായ അതിരുകൾ ദാമ്പത്യത്തിലും ആവശ്യമാണ്. പങ്കാളിത്തം ദീർഘകാലം നിലനിൽക്കാൻ ഇത്തരം ശീലങ്ങളൊക്കെ ജീവിതത്തിൽ കൊണ്ടുവരുന്നത് വളരെ ഗുണംചെയ്യും.

 

അറിഞ്ഞുവയ്ക്കാം പ്രണയത്തിന്റെ അഞ്ചുഭാഷ

 

പ്രണയിക്കപ്പെടാൻ ആഗ്രഹമുണ്ടെന്ന് ദമ്പതികൾ വെളിപ്പെടുത്തുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. അഞ്ചു രീതികളാണ് പ്രണയത്തിന്റെ ഭാഷക്കുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്. ചിലർ വാഗ്ദാനങ്ങൾ, സമ്മാനങ്ങൾ സ്വീകരിക്കൽ, ഒരുമിച്ച് സമയം ചിലവഴിക്കൽ, സേവനസന്നദ്ധത,സ്പർശനം എന്നിവയാണ് പ്രണയത്തിന്റെ അഞ്ചുഭാഷയെന്നാണ് അവർ പറയുന്നത്. ഇതിൽ ഏതു ഭാഷയിലൂടെയാണ് പങ്കാളി തന്റെ പ്രണയം വെളിപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. എന്താണ് വേണ്ടതെന്ന് പരസ്പരം വെളിപ്പെടുത്താൻ പങ്കാളികൾ തയാറാകണം. പങ്കാളിയുടെ പ്രണയത്തെ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

 

പോരാടാം നെഗറ്റീവിനോട് സ്വന്തമാക്കാം പോസിറ്റീവ് എനർജിയെ

 

ചിലസമയങ്ങളിൽ നെഗറ്റീവ് എനർജി ദമ്പതികളെ വല്ലാതെ വരിഞ്ഞു മുറുക്കും. ചിലർ ജോലിയെ വെറുക്കും, കൂട്ടുകാരോടും വീട്ടുകാരോടും കലഹിക്കും ഈ സമയത്ത് പങ്കാളിയുടെ കുറ്റവും കുറവും കൂടി കണ്ടുപിടിക്കാൻ പോയാൽ ജീവിതം നരകമാകും. നെഗറ്റീവിൽ നിന്നും സ്വയം പുറത്തു കടക്കാൻ മനസ്സിനെ പ്രേരിപ്പിക്കാം. പങ്കാളിയുടെ പോസിറ്റീവ് ഗുണങ്ങൾ മനപൂർവം ശ്രദ്ധിക്കാം. ആരും പൂർണരല്ലെന്ന് ഓർക്കാം. ജീവിതത്തിലെ മോശം കാര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നിയ മനസ്സിനെ വരുതിയിൽ കൊണ്ടുവരാൻ മനപൂർവം ശ്രമിക്കണം. നെഗറ്റീവിനെ മറന്ന് പോസിറ്റീവിൽ മാത്രം ശ്രദ്ധിച്ചാൽ മനസ്സിൽ താനെ സന്തോഷം വന്നു നിറയും.