മകളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നതോടെ സ്വന്തം ഉത്തരവാദിത്തം കഴിഞ്ഞുവെന്ന മട്ടിൽ പെരുമാറുന്ന മാതാപിതാക്കൾക്ക് മാതൃകയാണ് ഇവിടെയൊരച്ഛൻ. വിവാഹശേഷം മകൾക്കും മരുമകനും സരസമായ ചില ഉപദേശങ്ങൾ നൽകിയാണ് അദ്ദേഹം മകളെ വരനൊപ്പം അയയ്ക്കുന്നത്.

സ്വന്തം അഭിമാനം സംരക്ഷിക്കുന്നതിനെക്കുറിച്ചും ഭർത്താവിന്റെ അച്ഛനമ്മമാരെ ബഹുമാനിക്കുന്നതി നെക്കുറിച്ചുമെല്ലാമാണ് അച്ഛൻ മകൾക്ക് മാർഗനിർദേശം നൽകുന്നത്. പിണങ്ങി വരാൻ പാടില്ലെന്നും അങ്ങനെ ചെയ്യാൻ താൻ സമ്മതിക്കില്ലെന്നും ആ അച്ഛൻ മകളോടും മരുമകനോടും പറയുന്നുണ്ട്. ദാമ്പത്യജീവിതത്തെ കാർ ഡ്രൈവിങ്ങിനോടുപമിച്ചുകൊണ്ടുള്ള ഉപദേശമാണ് അദ്ദേഹം മരുമകന് നൽകുന്നത്.സൂക്ഷിച്ച് ഓടിച്ചിട്ടില്ലെങ്കിൽ കാർ അപകടമാണ്. അപ്പോൾ ഡ്രൈവർ ആണിതിൽ പ്രധാന കക്ഷി. ഇവര് നമ്മളെ പരമാവധി മാറ്റാൻ ഹോൾഡ് ചെയ്യാൻ ശ്രമിക്കും. അതിൽ വീഴാതിരിക്കുക." എന്നാണ് അദ്ദേഹം പറയുന്നത്.

നർമം ചാലിച്ച് അച്ഛൻ പറഞ്ഞ ഗൗരവമുള്ള കാര്യങ്ങൾ നിറചിരിയോടെയാണ് വധൂവരന്മാരും ചുറ്റുമുള്ളവരും കേൾക്കുന്നത്. അച്ഛൻ മകൾക്കു നൽകിയ ഉപദേശത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.