ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഇരുവർക്കും ഒപ്പമുള്ള അത്താഴ വിരുന്നിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം ക്യപ്റ്റൻ സുനിൽ ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചാര്യ. നാലു പേരും ഒരുമിച്ചുള്ള ചിത്രമാണ് സോനം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

‘ഫോണുമില്ല, ശല്യപ്പെടുത്താൻ മറ്റൊന്നുമില്ല. സൂര്യനു കീഴിലുള്ള എന്തിനെയു കുറിച്ച് സംസാരിക്കുന്ന തികച്ചും വ്യത്യസ്തരായ നാലുപേർ. നിങ്ങളെ പോലെ രണ്ടുപേർക്ക് ഡിന്നർ ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. കാരണം എല്ലാ അർഥത്തിലും നിങ്ങൾക്കൊപ്പമുള്ള സമയം സന്തോഷകരമാണ്’ എന്ന കുറിപ്പോടെയാണ് അനുഷ്കയ്ക്കും കോലിക്കും സമർപ്പിച്ചു കൊണ്ട്  സോനം ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 

സോനത്തിന്റെ പോസ്റ്റിനു പിന്നാലെ എത്തി അനുഷ്കയുടെ കമന്റ്. ‘ ഞങ്ങൾക്കു കിട്ടിയത് മനോഹരമായൊരു സായാഹ്നമാണ്. ഇപ്പോഴത്തെ സന്ദർശനം മുൻകൂട്ടി അറിയിച്ചതാണ്.  അതുകൊണ്ടു തന്നെ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയില്ല. എന്നാൽ മുൻകൂട്ടി പറയാതെ ഞങ്ങൾ ഒരിക്കൽ വരും.’– അനുഷ്ക പറഞ്ഞു.

2017ൽ അനുഷ്കയുടെയും വിരാട് കോലിയുടെയും വിവാഹ സമയത്ത് സുനിൽ ഛേത്രി പങ്കുവച്ച ഫോട്ടോയും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘രണ്ട് ക്യാപ്റ്റൻമാരാണ് ചിത്രത്തിലുള്ളത്. കൂടെയുള്ള രണ്ടു പേർ ജീവിതത്തിൽ ക്രിക്കറ്റും ഫുട്ബോളും എങ്ങനെ കളിക്കണമെന്ന് പഠിക്കാൻ എത്തിയവരാണ്. ഭാഗ്യവും സ്നേഹവും എപ്പോഴും ഇരുവർക്കും ഉണ്ടാകട്ടെ’.– എന്നായിരുന്നു കോലിയുടെയും അനുഷ്കയുടെയും വിവാഹ സമയത്ത് സുനിൽ ഛേത്രി ട്വിറ്ററിൽ കുറിച്ചത്. 

English Summary: Anushka Sharma, Virat Kohli Had Dinner With Sunil Chhetri: 'Don't Be Surprised If We Land Up Uninvited Next Time'