ചിലപ്പോഴൊക്കെ ഓർമകളിലേക്ക് തിരികെ പോകാൻ ആരാണ് ആഗ്രഹിക്കാത്തത്? അത്തരത്തിൽ ഒരാളാണ് ബോളിവുഡ് താരം പൂജ ഭട്ട്. സഹോദരൻ രാഹുൽ ഭട്ടിന്റെ ജന്മദിനത്തിൽ ബാല്യകാലത്തെ ചിത്രങ്ങൾ കോർത്തിണക്കിയ അപൂർവമായ ആൽബം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. 

‘ഇന്ന് എന്റെ സഹോദരന്റെ പിറന്നാളാണ്. ഞങ്ങളുടെ കുടുംബ ചിത്രങ്ങൾ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്തൊക്കെ ചിത്രങ്ങളാണ് കണ്ടെത്തിയതെന്നു നോക്കൂ’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

രാഹുലിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനൊപ്പം പിതാവ് മഹേഷ് ഭട്ടിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങളും പൂജ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘Transparencies from transparent times’ എന്ന കുറിപ്പോടെയാണ് മഹേഷ് ഭട്ടിന്റെ ചിത്രം പങ്കുവച്ചത്. 

പൂജയും രാഹുലും മഹേഷ് ഭട്ടിന്റെ ആദ്യഭാര്യ കിരൺ ഭട്ടിലുള്ള മക്കളാണ്. ബോളിവുഡ് താരം ആലിയ ഭട്ട്, ഷഹീൻ എന്നിവരും മഹേഷ് ഭട്ടിന്റെ മക്കളാണ്. സോനി റസ്ദാനാണ് ആലിയയുടെ മാതാവ്. 

English Summary: Pooja Bhatt Turns Instagram Into Throwback Album On Brother Rahul Bhatt's Birthday