സിനിമ പോലെയല്ല. വ്യക്തി ജീവിതത്തിൽ അൽപം സ്വകാര്യതയൊക്കെ വേണമെന്ന് നിർബന്ധമുള്ളയാളാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. നിഗൂഢത ഒളിപ്പിച്ച് എങ്ങനെ ജീവിക്കണമെന്ന് ദീപികയ്ക്ക് അറിയാമെന്നാണ് ആരാധകപക്ഷം. അതുകൊണ്ടുതന്നെ ദീപിക സോഷ്യൽമീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കുന്ന ചെറിയകാര്യങ്ങൾ പോലും ആരാധകർ ഏറ്റെടുക്കും. അത്തരത്തിൽ ദീപിക പങ്കുവച്ച ചില ചിത്രങ്ങൾക്കു വ്യാഖ്യാനം കണ്ടെത്തുന്ന തിരക്കിലാണ് ആരാധകരിപ്പോൾ.

അവധിക്കാലം ചിലവഴിക്കുന്നതിന്റെ സൂചന നൽകിക്കൊണ്ട് ദീപിക പങ്കുവച്ച ചിത്രങ്ങളാണ് ഇത്. "his and hers" എന്ന കുറിപ്പോടെയായിരുന്നു ദീപിക ചിത്രങ്ങൾ പങ്കുവച്ചത്. "Two's company" എന്ന കുറിപ്പിൽ സൈക്കിൾ സവാരിക്കാരുടെ ഇമോജിയോടെ രണ്ട് സൈക്കിളുകളുടെ ചിത്രങ്ങളാണ്  ദീപിക  അടുത്തിടെ പങ്കുവച്ചത്. ഒരു സൈക്കിൾ സവാരിക്ക് ഇരുവരും പോകുകയാണെന്നാണോ ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. 

നേരത്തെ മണലിൽ രണ്ട് ചെരുപ്പുകളുടെ ചിത്രവും ദീപിക പങ്കുവച്ചിരുന്നു. ഇരുവരും ഏതോ കടൽതീരത്ത് തങ്ങളുടെ അവധിക്കാലം ചിലവഴിക്കുകയാണെന്നായിരുന്നു ഫോട്ടോ സംബന്ധിച്ച് ആരാധകരുടെ അഭിപ്രായം. ‘നീ എപ്പോഴും എനിക്കു വഴികാട്ടിയാകണം’ എന്ന കുറിപ്പോടെയായിരുന്നു ദീപിക ചിത്രം പങ്കുവച്ചത്. 

ചേർത്തുവച്ച രണ്ടു കുടകളുടെ ചിത്രം പങ്കുവച്ച് ദീപിക ഇങ്ങനെ കുറിച്ചു: ‘വെയിലോ മഴയോ വരും’. രണ്ട് പാസ്പോർട്ടുകളുടെ ചിത്രവും ദീപിക  പങ്കുവച്ചു. 

English Summary: Deepika Padukone Dropped Another Clue About Mystery Vacation With Ranveer Singh