പ്രണയ ദിനം സിഡ്നിയിൽ ആഘോഷമാക്കി  ജാക്കി ഷ്‌റോഫിന്റെ മകൾ കൃഷ്ണ ഷ്‌‌റോഫ്. എബൻ ഹ്യാംസുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച കൃഷ്ണ മനോഹരമായ വാചകവും കുറിച്ചു. ‘പ്രിയപ്പെട്ട ഇ, നിന്റെ സാന്നിധ്യത്തിൽ എല്ലാ ദിനവും സന്തോഷകരമാണ്.’– കൃഷ്ണ പറയുന്നു. 

കൃഷ്ണയുടെ പോസ്റ്റിനു താഴെ എബാന്റെ പ്രണയാർദ്രമായ മറുപടിയും  എത്തി. ‘കിഷു നിനക്കൊപ്പമുള്ള എല്ലാ ദിനങ്ങളും എനിക്കു പ്രണയ ദിനങ്ങളാണ്. നിന്റെ സാമിപ്യത്താൽ എന്റെ ജീവിതം അനുഗ്രഹിക്കപ്പെട്ടതാണ്.’–ഇബൻ മറുപടി നൽകി.

ബാസ്കറ്റ് ബോൾ  കളിക്കാരനായ ഏബന്‍ "wifey" എന്ന കുറിപ്പോടെ കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ്  ചെയ്തതിലൂടെയാണ് ഇരുവരും തമ്മിലുള്ള  പ്രണയം ആരാധകർ അറിഞ്ഞത്. എന്നാൽ ഇതിനുശേഷം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എബനുമൊത്തുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങൾ തള്ളിയിരുന്നു. അഞ്ചു  വർഷത്തോളമായി  ഇരുവരും  സുഹൃത്തുക്കളാണ്.