മക്കൾ വേണ്ടെന്ന് വച്ച ദമ്പതികളുട വീട്ടിൽ ഇപ്പോൾ സ്വന്തമായി ഒരു നഴ്സറി തുടങ്ങാന്‍ പാകത്തിന് കുട്ടികൾ. ലണ്ടനിലെ കുമ്പ്രിയ എന്ന സ്ഥലത്തുള്ള ജോസഫ് സുട്ടൺ, നിക്കോൾ ദമ്പതികൾക്കാണ് ഇപ്പോൾ 11 കുട്ടികളുള്ളത്. 8 പെൺകുട്ടികളും 3 ആൺകുട്ടികളുമാണ് ഇവർക്കുള്ളത്.

2005–ലാണ് ഇരുവരും പരിചയപ്പെടുന്നതും ഒന്നിച്ച് ജീവിക്കാൻ തീരമാനിച്ചതും. അന്ന് അവരെടുത്ത തീരുമാനം കുട്ടികളൊന്നുമില്ലാതെയുള്ള ജീവിതം മതി എന്നായിരുന്നു. പക്ഷേ ആദ്യത്തെ കുട്ടി റിയന്നനെ ഗർഭം ധരിച്ചതു മുതൽ പിന്നെ ഇങ്ങോട്ട് കുട്ടികളുടെ വരവ് തന്നെയായിരുന്നു. ആദ്യത്തെ കുട്ടിക്ക് ഇപ്പോൾ 14 വയസ്സ്. ഫാൻസി കാറുകൾ സ്വപ്നം കണ്ടിരുന്ന ഞങ്ങൾക്ക് ഇപ്പോൾ സ്വന്തമായുള്ള 17 സീറ്റുകളുള്ള ഒരു മിനി കൂപ്പർ ബസാണ്. പക്ഷേ ഇപ്പോൾ ഈ ജീവിതം തങ്ങൾ ആസ്വദിക്കുന്നു എന്നാണ് ദമ്പതികൾ പറയുന്നത്. 

ലോക്ഡൗൺ കാലം ഇപ്പോൾ ആഘോഷമാക്കിയിരിക്കുകയാണ് ഇവർ. വെറുതേയിരുന്ന് ബോറടി ഉണ്ടായിട്ടേയില്ലെന്നാണ് അമ്മ നിക്കോൾ പറയുന്നത്. ഭക്ഷണമുണ്ടാക്കിയും സിനിമകൾ കണ്ടും ദിവസങ്ങൾ പോകുന്നത് അറിയുന്നില്ല. ജോസഫ് ഡ്രൈവറായും നിക്കോൾ ഷോപ്പ് അസിസ്റ്റന്റായും ജോലി ചെയ്യുകയാണ്. 14,10,9,7,6,4,3,2, തുടങ്ങി 5 മാസം പ്രായമുള്ള കുട്ടിയുമാണ് ഇവർക്കുള്ളത്. ഇതിൽ ഇരട്ടകുട്ടികളും പെടുന്നു. ഇവരുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്.