നടിമാർ വിവാഹിതരാകുന്നു എന്ന് അറിയുമ്പോഴുണ്ടാകുന്ന ഉയരുന്ന പ്രാധാന ചോദ്യമാണ് കരിയർ അവസാനിപ്പിക്കുമോ? മിക്കവരും ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും. പ്രശസ്ത സിനിമാ  താരം ജനിലിയയുടെതും സമാന അനുഭവമാണ്. വിവാഹിതയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആദ്യം കേട്ട കാര്യം കരിയർ അവസാനിക്കാൻ പോകുന്നു എന്നതാണ്.

പലരും ചോദിച്ചത് ഇങ്ങനെയാണ്: ‘നീ വിവാഹം കഴിക്കാൻ പോകുകയാണോ? പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹത്തോടെ അവരുടെ കരിയർ അവസാനിച്ചു.’ എന്നാൽ അതൊന്നും തന്നെ ബാധിക്കാൻ അനുവദിച്ചില്ലെന്നും ജനിലിയ പറയുന്നു. വിവാഹ ശേഷം കുറച്ചു കാലം കുടുംബത്തോടൊപ്പെ ചിലവഴിക്കണമെന്ന് അന്നേ തീരുമാനിച്ച കാര്യമാണെണന്നും ഇപ്പോൾ സിനിമ മേഖലയില്‍ പോസിറ്റിവായ മാറ്റങ്ങൾ കാണുന്നുണ്ടെന്നും ജനിലിയ പറഞ്ഞു. 

‌‘വിവാഹത്തിനു മുൻപ് ഞാൻ സിനിമാ ലോകത്ത് ഓടി നടക്കുകയായിരുന്നു. പലരും ഹിന്ദി സിനിമയിൽ കണ്ടിട്ടുണ്ടാകില്ല. പക്ഷേ, വർഷത്തിൽ ഭൂരിഭാഗം സമയവും തെന്നിന്ത്യന്‍ സിനിമയിലായിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്. വിവാഹ ശേഷം കുട്ടികളുണ്ടായതോടെ അവർക്കൊപ്പം സമയം ചിലവഴിക്കണമെന്നു കരുതി. എന്നാൽ വിവാഹമോ അമ്മയാകുന്നതോ ഒന്നും പ്രശ്നമല്ലാത്ത ഒരു കാലമാണ് ഇപ്പോൾ സിനിമയ്ക്ക് എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സിനിമയിൽ  അഭിനയിക്കുന്നു എന്നു കരുതി പഴയപോലെ തിരക്കുകളിലേക്ക് പോകാനൊന്നും കഴിയില്ല. വർഷത്തിൽ മൂന്നോ നാലോ ചിത്രം മാത്രം  ചെയ്യും. അത്  എന്നിലെ നടിയുടെ വളർച്ചയ്ക്കും വ്യതിത്വ വികസനത്തിനും സഹായിക്കും. മുന്നിൽ വരുന്ന എല്ലാ അവസരങ്ങളും സ്വീകരികക്കില്ല. ചെയ്യണമെന്ന് തോന്നുന്നവ മാത്രം ചെയ്യും.’ ജനിലിയ വ്യക്തമാക്കി.