സമൂഹ മാധ്യമങ്ങളില്‍ സജീവമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മനോഹരമായ ഒരു സെല്‍ഫിയിലൂടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നു. തത്വചിന്തയും സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതികരണവും നിറയാറുള്ള അക്കൗണ്ടില്‍ അപ്രതീക്ഷിതമായാണ് മന്ത്രി കുടുംബ സെല്‍ഫി പങ്കുവച്ചത്. സ്മൃതിയും ഭര്‍ത്താവ് സുബിന്‍ ഇറാനിയുമാണ് ചിത്രത്തിലുള്ളത്. സാരിയാണു സ്മതിയുടെ വേഷം. സുബിന്‍ കൂര്‍ത്തയിലും. 

ഞായറാഴ്ച വീട്ടുകാരുമായി മനോഹരമായ ഒരു ദിവസം ചിലവഴിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്മൃതി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ രണ്ടു പേരും ചിരിക്കുന്നുണ്ട്. എന്നാല്‍ സ്മൃതിയുടെ മുഖത്തിന്റെ പകുതി ഭാഗം മാത്രമേയുള്ളൂ ചിത്രത്തില്‍. ബാക്കി പകുതി ക്രോപ് ചെയ്തിരിക്കുകയാണ്. 

പങ്കാളി ഏറ്റവും ആകര്‍ഷകത്വത്തോടെയയും ഭംഗിയോടെയും കാണപ്പെടുമ്പോള്‍ നിങ്ങളുടെ ക്രോപ് ചെയ്ത പകുതി മുഖമായിരിക്കും നല്ലത് എന്നൊരു വിശദീകരണവും സ്മൃതി നല്‍കിയിട്ടുണ്ട്. ചിത്രം പെട്ടന്നു തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. രാജ്കുമാര്‍ റാവു, അമിത് സാധ് എന്നീ താരങ്ങള്‍ ചിത്രത്തിന് ലൈക്കും രേഖപ്പെടുത്തി. 

പലരും സ്നേഹത്തിന്റെയും ഹൃദയത്തിന്റെയും ഇമോജികളാണ് ചിത്രത്തിനു കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. സ്മൃതിക്കും സുബിനും മൂന്നു മക്കളാണ്- സോഹര്‍, സോയിഷ്, ഷനാലേ. സൂബിന്റെ ആദ്യഭാര്യ മോന ഇറാനിയിലുള്ള മകളാണ് ഷനാലേ.

English Summary: Smriti Irani posts epic selfie with husband Zubin Irani. Couple goals, says Instagram