വധുവിന്റെ മുഖത്ത് െതാട്ട ഫോട്ടോഗ്രാഫറെ വരൻ തല്ലുന്ന വിഡിയോ രണ്ടു ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആ യുവതി. ട്വിറ്ററിൽ എത്തിയ വിഡിയോ ഇതിനോടകം ലക്ഷക്കണത്തിന് പേരാണ് കണ്ടത്. ‌

അപ്പോൾ തന്നെ ഇതേ കുറിച്ച് ചർച്ചകളും ആരംഭിച്ചിരുന്നു. ഇത് യാഥാർഥ്യമാകാൻ വഴിയില്ലെന്നും വൈറലാകാൻ വേണ്ടി ദമ്പതികൾ അറിഞ്ഞോണ്ട് ഒരുക്കിയ നാടകമാണെന്നും ഒരു കൂട്ടർ ആരോപിച്ചിരുന്നു. എന്നാൽ അതിനെയും കടത്തിവെട്ടുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്.

ഛത്തീസ്​ഗഡ് നടിയായ അനിക്രിതി ചൗഹാൻ ഈ വിഡ‍ിയോയിൽ പ്രത്യക്ഷപ്പെട്ട വധു. സിനിമാഷൂട്ടിങിനിടെയുള്ള ഒരു സീനാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്ന് താരം വെളിപ്പെടുത്തുന്നു.‘ഡാർലിങ് പ്യാർ ജുക്താ നഹി’ എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിന്നുള്ള വീ‍ഡിയോ ആണെന്നും അനിക്രിതി പറഞ്ഞു.

English Summary: Real Story behind viral wedding video