സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മീര രജ്പുത്. പലയിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ സ്ഥലങ്ങളുടെ ചിത്രങ്ങൾ മീര പങ്കുവയ്ക്കാഫുണ്ട്. എറ്റവും ഒടുവിൽ ഗോവയിൽ അവധിക്കാലം ആഘോഷിച്ച ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. ‘അവോക്കാഡോ പോലെയാണ് ബിക്കിനി ശരീരം’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘അവോക്കാഡോ പോലെയാണ് ബിക്കിനി ശരീരം. എപ്പോഴും അങ്ങനെയൊരു ശരീരം കാത്തിരിക്കുമ്പോൾ അത് തയാറായി ഇരിക്കും.  എന്നാൽ, ചിലപ്പോൾ ഒറ്റ ദിവസം കൊണ്ട് അത് ചീത്തയാകുകയും ചെയ്യും.’– എന്ന് മീര കുറിച്ചു. നീന്തൽ വസ്ത്രം ധരിച്ച് സ്വിമ്മിങ് പൂളിന് സമീപം നിൽക്കുന്ന ഒരു ചിത്രവും മീര പങ്കുവച്ചു. ബിക്കിനിക്കു മുകളിൽ ഷ്രഗ് ധരിച്ചിരിക്കുന്നതാണ് ചിത്രത്തോടൊപ്പെം കുറിച്ച വാക്കുകളെ അന്വർഥമാക്കുന്നത്. 

കഴിഞ്ഞ മാസം ഭർത്താവ് ഷാഹിദ് കപൂറിനൊപ്പം ഗോവയിൽ എത്തിയതിന്റെ ചിത്രങ്ങൾ മീര പങ്കുവച്ചിരുന്നു. മനോഹരം എന്നായിരുന്നു ചിത്രത്തിന് പലരുടെയും കമന്റുകൾ. 

English Summary: "Bikini Bodies Are Like Avocados," Says Mira Rajput. See Her Post