13–ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ബോളിവുഡ് താരം സഞ്ജയ് ദത്തും ഭാര്യ മാന്യതയും. ഭാര്യക്ക് സന്തോഷത്തോടെയുള്ള ആശംസകൾ നേരുകയാണ് സഞ്ജയ് ദത്ത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന മനോഹരമായ ചിത്രത്തോടൊപ്പം ഭാര്യയെ കുറിച്ച് ഹൃദ്യമായ വാക്കുകളും കുറിച്ചിരിക്കുകയാണ് താരം. 

കറുപ്പ് നിറമുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. വിവാഹദിനം കുറിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ‘11.02.2008 അന്ന് മുതല്‍ നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങി. ഇപ്പോൾ സ്നേഹത്തിന്റെ അളവ് എത്രയോ കൂടിയിരിക്കുന്നു. മാന്യത... ആശംസകൾ’. സഞ്ജയ് ദത്ത് സോഷ്യൽ മീഡിയയില്‍ കുറിച്ചു. 

പൊതുവെ സോഷ്യൽ മീഡിയയിൽ താരം അധികം ഇടപെടാറില്ല. ആഘോഷ സമയങ്ങളിലും ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലുമാണ് താരം ആരാധകരോട് സംവദിക്കുന്നത്. കഴിഞ്ഞ വർഷത്തെ ദീപാവലി ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രം സഞ്ജയ് ദത്ത് പങ്കുവച്ചിരുന്നു. കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങളെക്കാൽ മനോഹരമായി മറ്റൊന്നുമില്ല എന്ന കുറിപ്പോടെയാട് ഭാര്യ മാന്യതയ്ക്കും മക്കളായ ഷെഹ്റാൻ ഇഖ്റ എന്നിവർക്കും ഒപ്പമുള്ള ചിത്രം അദ്ദേഹം പങ്കുവച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ താരത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറിൽ രോഗമുക്തനായെന്നും അദ്ദേഹം ആരാധകരെ അറിയിച്ചിരുന്നു. 

English Summary: Sanjay Dutt shares beautiful note for wife Maanayata on 13th wedding anniversary