ബോളിവുഡ് താരങ്ങളായ മലൈക അറോറയുടെയും അർജുൻ കപൂറിന്റെയും പ്രണയവിശേഷങ്ങൾക്കു പിന്നാലെയാണ് ആരാധകർ. പരസ്യമായി തന്നെ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ചു പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ പലരും വിമർശിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ അവരുടെ ബന്ധത്തെ കുറിച്ച് അർജുൻ കപൂർ മനസ്സു തുറന്നു. 

ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ പഠിച്ചത് മലൈകയിൽ നിന്നാണെന്ന് അർജുൻ പറയുന്നു. മലൈക എന്ന മാന്യയായ സ്ത്രീയെ ഞാൻ ഇഷ്ടപ്പെടുന്നു. ‘20 വയസ്സു മുതൽ ഇന്നു വരെ മാന്യമായി ജീവിക്കുന്ന സ്വതന്ത്രയായ സ്ത്രീയാണ് അവർ. കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ നോക്കിക്കാണാൻ അവർ ശ്രമിക്കുന്നത് ഞാൻ കണ്ടു. തന്റെ നേട്ടങ്ങളിൽ അഹങ്കരിക്കാതെ അഭിമാനത്തോടെയും സമചിത്തതയോടെയും ശിരസ് താഴ്ത്തി ജീവിച്ചു. അവർക്ക് സന്തോഷം ലഭിക്കുന്ന ജീവിതം തിരഞ്ഞെടുത്തതിൽ മറ്റാരുടെയും അഭിപ്രായം അവർ മുഖവിലയ്ക്കെടുക്കുന്നില്ല. ഓരോ ദിവസം കഴിയുംതോറും അവരിൽ നിന്ന് ഞാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണ്. ’– അർജുൻ വ്യക്തമാക്കി. 

മരിച്ചു പോയ അമ്മ മോന കപുറിനെയും സഹോദരിമാരായ ജാൻവി കപൂറിനെയും ഖുഷി കപൂറിനെയും കുറിച്ചും അർജുൻ അഭിമുഖത്തിൽ പറഞ്ഞു. ‘ജാൻവി താൻ വിചാരിച്ചതിലും കൂടുതൽ കാര്യങ്ങൾ അറിയാൻ ആകാംക്ഷയുള്ള കുട്ടിയാണെന്ന് അർജുൻ പറഞ്ഞു. കാരണം വരുംകാലത്ത് അവൾ ഈ ലോകത്തിൽ അറിയപ്പെടുന്ന ആളായി മാറും. കാരണം അങ്ങനെ ഒരു പരമ്പരയുടെ ഭാഗമാണ് ജാൻവി. ഖുഷി വളരെ ശാന്തമായ പ്രകൃതമുള്ള കുട്ടിയാണ്. അമിതമായ ആത്മവിശ്വാസമില്ല. അത് അവളുടെ വ്യക്തിത്വത്തെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്. ’– അർജുൻ വ്യക്തമാക്കി.