വിവാഹശേഷമുള്ള വധുവിന്റെ യാത്രയയക്കൽ ചടങ്ങിനെക്കുറിച്ചുള്ള പഴയ തമാശ വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നു. റൂബിൻ ശർമ ഐപിഎസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. വധുവിന്റെ പിതാവും ബന്ധുക്കളും ചേർന്ന് വരനൊപ്പം യാത്രയയക്കുന്നതാണ് വിഡിയോ. തമാശക്കു വേണ്ടി ആരോ ചെയ്തതാണ് ഇതെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. 

പോകും മുൻപ് അച്ഛനെ കെട്ടിപ്പിടിച്ച് പെൺകുട്ടി കരയുന്നതാണ് വിഡിയോയിൽ കാണുന്നത്. പിന്നീട് ഭര്‍ത്താവിനൊപ്പം പോകുന്നതും കാണാം. എന്നാൽ വീണ്ടും തിരിഞ്ഞ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നു. ഇങ്ങനെ മൂന്നാമതും ആവർത്തിക്കുന്നു. നാലാംവട്ടവും പെൺകുട്ടി തിരിഞ്ഞോടിയെത്തുമ്പോൾ അച്ഛൻ ചെരിപ്പൂരി അടിക്കാന്‍ നോക്കുന്നതാണ് വിഡിയോ‌. പെൺകുട്ടി വേഗത്തിൽ തിരിഞ്ഞോടുന്നതും വിഡിയോയിൽ കാണാം. 

നിരവധി പേർ വിഡിയോ കാണുകും പങ്കുവയ്ക്കുകയും ചെയ്തു. തമാശ രൂപേണയുള്ള വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് എത്തുന്നത്. ക്ഷമയ്ക്ക് ഒരു പരിധിയില്ലേ? എന്നാണ് ചിലർ ചിരിച്ചു കൊണ്ടു ചോദിക്കുന്നത്. അച്ഛൻ അടിപൊളി എന്നും കൂടെയുള്ള ഭർത്താവിന്റെ അവസ്ഥ എന്നും വിഡിയോക്ക് പലരും തമാശയായി കമന്റ് ചെയ്തു. 

English Summary: Father Hugs His Daughter In Her Vidai Ceremony Then Thrashes Her