2022 ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ് ചലച്ചിത്രതാരം കാജൾ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും. ഗർഭകാലത്ത് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും...women, kajal agarwal, malayalam news, breaking news, latest news, malayalam news, viral post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ് ചലച്ചിത്രതാരം കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും. ഗർഭകാലത്ത് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ബോഡിഷെയ്മിങ്ങിന് കാജൽ ഇരയായിട്ടുണ്ട്. എന്നാൽ ഗർഭകാലത്ത് ഏത് സ്ത്രീയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് തനിക്കും സംഭവിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിട്ടുണ്ട് കാജൽ. ഇപ്പോഴിതാ കുഞ്ഞിനായുള്ള കാത്തിരിപ്പിനെ കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. 

ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും ഗര്‍ഭകാലത്തെ ശാരീരിക മാനസിക അവസ്ഥകളെ കുറിച്ചും ഗ്ലോബൽ സ്പാ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കാജൽ പറയുന്നത്. ‘കുഞ്ഞിനെ വരവേൽക്കാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരേസമയം ആശങ്കയും ആവേശവും ഉണ്ട്. കുഞ്ഞിനെ നല്ല വ്യക്തിയായി വളർത്തിയെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. ശരിയായ മുല്യങ്ങളും മാതൃകകളും നിറച്ച് ആ ജീവനെ വളർത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്.’– കാജൽ പറയുന്നു. 

ADVERTISEMENT

ഗര്‍ഭകാലത്തെ ആദ്യത്തെ മൂന്നു മാസം അൽപം കഠിനമായിരുന്നു. ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു. യോഗയും നടത്തവും ആരോഗ്യകരമായ ഭക്ഷണരീതിയും കൊണ്ടാണ് കഠിനമായ അവസ്ഥയെ മറികടന്നത്. പരമാവധി സമയം കുടുംബത്തിനൊപ്പം ചിലവഴിക്കും. ബന്ധങ്ങൾ നിലനിർത്തുക, ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നിവയെല്ലാമാണ് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ടകാര്യങ്ങൾ.– കാജല്‍ വ്യക്തമാക്കി. 

‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ജീവിതത്തിലും ശരീരത്തിലും കുടുംബത്തിലും തൊഴിലിടത്തിലും എല്ലാം ഈ മാറ്റം പ്രതിഫലിക്കും. എന്നാൽ ബോഡിഷെയ്മിങ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ നമുക്ക് ഒരിക്കലും സഹായകമാകില്ല. സന്തോഷത്തോടെ ജീവിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയാണ് വേണ്ടത്. ഗർഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നു പോകും. ഭാരം വർധിക്കും, ഹോർമോൺ വ്യതിയാനം സംഭവിക്കും. കുഞ്ഞ് വളരുന്നതിനൊപ്പം മാറിടവും വയറുമെല്ലാം വലുതാകും. ശരീരത്തിൽ സ്ട്രച്ച് മാർക്കുകൾ രൂപപ്പെടും.  ക്ഷീണം തോന്നും. ആ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ അസുഖങ്ങൾ വരുത്തും. കുഞ്ഞിനു ജന്മം നൽകിയയാലും പഴയരൂപത്തിലേക്ക് എത്താൽ സമയമെടുക്കും. ചിലപ്പോൾ പൂർണമായും പഴയപോലെയാകാൻ സാധിച്ചെന്നു വരില്ല. ഇതെല്ലാം ഒരു കുഞ്ഞിനു ജന്മം നൽകുന്നതിന്റെ ഭാഗമാണ്.’– കാജൽ പറയുന്നു

ADVERTISEMENT

English Summary: Kajal Aggarwal slams body shamers of pregnant women