ഭിന്നശേഷിയുള്ള ഒരു കുഞ്ഞ് ഉണ്ടായാൽ തന്നെ അമ്മമാരുടെ മനസ്സിൽ ആധിയും ആശങ്കയുമാണ്. കുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവരുടെ ബുദ്ധിമുട്ടുകളും കാണുമ്പോഴുള്ള സങ്കടങ്ങൾ വേറെ. മുഴുവൻ സമയവും ശ്രദ്ധയും പരിചരണവും ആവശ്യമായതുകൊണ്ട് പുറത്തു ജോലിക്കു പോകാനോ വീട്ടു ജോലികൾ തന്നെ സമയത്തിനു ചെയ്തു തീർക്കാനോ

ഭിന്നശേഷിയുള്ള ഒരു കുഞ്ഞ് ഉണ്ടായാൽ തന്നെ അമ്മമാരുടെ മനസ്സിൽ ആധിയും ആശങ്കയുമാണ്. കുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവരുടെ ബുദ്ധിമുട്ടുകളും കാണുമ്പോഴുള്ള സങ്കടങ്ങൾ വേറെ. മുഴുവൻ സമയവും ശ്രദ്ധയും പരിചരണവും ആവശ്യമായതുകൊണ്ട് പുറത്തു ജോലിക്കു പോകാനോ വീട്ടു ജോലികൾ തന്നെ സമയത്തിനു ചെയ്തു തീർക്കാനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നശേഷിയുള്ള ഒരു കുഞ്ഞ് ഉണ്ടായാൽ തന്നെ അമ്മമാരുടെ മനസ്സിൽ ആധിയും ആശങ്കയുമാണ്. കുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവരുടെ ബുദ്ധിമുട്ടുകളും കാണുമ്പോഴുള്ള സങ്കടങ്ങൾ വേറെ. മുഴുവൻ സമയവും ശ്രദ്ധയും പരിചരണവും ആവശ്യമായതുകൊണ്ട് പുറത്തു ജോലിക്കു പോകാനോ വീട്ടു ജോലികൾ തന്നെ സമയത്തിനു ചെയ്തു തീർക്കാനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നശേഷിയുള്ള ഒരു കുഞ്ഞ് ഉണ്ടായാൽ തന്നെ അമ്മമാരുടെ മനസ്സിൽ ആധിയും ആശങ്കയുമാണ്. കുട്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവരുടെ ബുദ്ധിമുട്ടുകളും കാണുമ്പോഴുള്ള സങ്കടങ്ങൾ വേറെ. മുഴുവൻ സമയവും ശ്രദ്ധയും പരിചരണവും ആവശ്യമായതുകൊണ്ട് പുറത്തു ജോലിക്കു പോകാനോ വീട്ടു ജോലികൾ തന്നെ സമയത്തിനു ചെയ്തു തീർക്കാനോ പറ്റിയെന്നു വരില്ല. 

ഭിന്നശേഷിയുള്ള നാലു കുട്ടികളുടെ ഉമ്മയാണു ഞാൻ. എന്റെ അവസ്ഥ എന്തായിരിക്കുമെന്നു സാധാരണക്കാർക്ക് ഊഹിക്കാവുന്നതിലും അപ്പുറത്താണ്. മൂത്തമകൻ മുഹമ്മദ് അനസിന് 23 വയസ്സായി. രണ്ടാമന് 21, ഏക മകൾ സെൽവയ്ക്ക് 10, ഇളയവൻ നവാസിന് 4 വയസ്സ്. നാലു മക്കളെയും കൊണ്ട് ഏറ്റവും കൂടുതൽ കയറിയിറങ്ങിയത് തെറപ്പി സെന്ററുകളിലും ആശുപത്രികളിലുമാണ്. 

ADVERTISEMENT

മലപ്പുറം കോടൂരാണു ഞങ്ങളുടെ വീട്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപ് മൂത്ത മോൻ അനസ് ജനിച്ചു. നാലു മാസമായിട്ടും കഴുത്തുറയ്ക്കാതെ വന്നപ്പോഴാണ് ഡോക്ടറെ കാണിച്ചത്. വളർച്ചയുടെ ഘട്ടങ്ങളെല്ലാം വൈകിയിരുന്നു. ശരിക്കു നടക്കാൻ പറ്റുമായിരുന്നില്ല മോന്. ബുദ്ധിവളർച്ചയും കുറവായിരുന്നു. ദീർഘനാൾ ഫിസിയോതെറപ്പിയും മറ്റു ചികിത്സകളും ചെയ്തതിനു ശേഷമാണ് അവനു ചെറുതായി നിൽക്കാനും നടക്കാനും പറ്റിയത്. ജനിച്ച് നാലു മാസം കഴിഞ്ഞപ്പോൾ മോന് അപസ്മാരവും വന്നിരുന്നു. ഏഴു വയസ്സുവരെ അതിന്റെ ചികിത്സയും തുടർന്നു. രണ്ടാമത്തെ മോൻ ആദിൽ ജനിച്ച് ആദ്യത്തെ കുറച്ചു മാസം വലിയ പ്രശ്നമുണ്ടായിരുന്നില്ല. കൃത്യമായി കമിഴ്ന്നിരുന്നു. മുട്ടിൽ ഇഴയുകയും ഇരിക്കുകയുമെല്ലാം ചെയ്തിരുന്നു. പക്ഷേ, എട്ടാം മാസത്തോടെ അവനും പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ആദിലിന് ഓട്ടിസം ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 

അവിടെനിന്നങ്ങോട്ട് രണ്ടു പേരുടെയും ചികിത്സയ്ക്ക് മാത്രമായിരുന്നു പ്രാധാന്യം നൽകിയത്. കുട്ടികളുടെ ഉപ്പ മുഹമ്മദലിക്കു നാട്ടിൽ പെയിന്റ് പണിയായിരുന്നു. പിന്നീടു ഗൾഫിൽ ജോലി കിട്ടിയപ്പോഴാണ് വലിയ ബുദ്ധിമുട്ടില്ലാതെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പറ്റിയത്. ഭർത്താവിന്റെ ഉമ്മയും എന്റെ അനിയൻ ഷഹൈബുമായിരുന്നു വീട്ടിൽ ഞങ്ങളെ സഹായിച്ചിരുന്നത്. മക്കളുടെ ചികിത്സയ്ക്കായി മൈസൂരിൽ കുറച്ചു വർഷം ഞങ്ങൾ വാടകവീടെടുത്തു താമസിച്ചു. അന്നും എല്ലാവിധ സഹായവുമായി അനിയൻ കൂടെ നിന്നു. പത്തു വർഷം കഴിഞ്ഞ് ഞാൻ വീണ്ടും ഗർഭിണിയായി. മൂത്ത രണ്ടു കുട്ടികളും ഭിന്നശേഷിയുള്ളവരായതിനാൽ വീണ്ടും ഗർഭം ധരിച്ചപ്പോൾ ജനിതകപരിശോധനയടക്കം എല്ലാ ടെസ്റ്റുകളും ചെയ്തു. ഗർഭത്തിന്റെ ഓരോ ഘട്ടത്തിലും ഡോക്ടർ നിർദേശിച്ച എല്ലാ പരിശോധനകളും ചെയ്തു. ഒരു പ്രശ്നവുമുണ്ടാവില്ല, നല്ല ആരോഗ്യവും ബുദ്ധിയുമുള്ള കുട്ടിയെത്തന്നെ ഈ തവണ കിട്ടുമെന്ന് ഡോക്ടർമാർ ഉറപ്പു നൽകി. 

ADVERTISEMENT

മോളും ആദ്യത്തെ മൂന്നു നാലു മാസം സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു. പക്ഷേ, ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് മോൾക്കും പിന്നീടു പ്രശ്നങ്ങൾ കണ്ടുതുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് ഡോക്ടർമാർക്ക് ആർക്കും ഒരു ഉത്തരവും ഇല്ലായിരുന്നു. ഇളയകുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഇന്നു നിലവിലുള്ള എല്ലാ ജനിതക പരിശോധനകളും ഞങ്ങൾ ചെയ്തു. ചെയ്യാൻ ടെസ്റ്റുകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല എന്നു പറയുന്നതാവും ശരി. ഈ തവണയും പരിശോധനാഫലം കണ്ട് ഡോക്ടർമാർ പറഞ്ഞു, ഒന്നും പേടിക്കേണ്ട. കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന്. പക്ഷേ, നാലാമത്തെ കുഞ്ഞിനും മൂത്ത കുട്ടിയുടെ അവസ്ഥ തന്നെയായിരുന്നു. എല്ലാ മക്കൾക്കും അഞ്ചാം മാസമായപ്പോൾ തിമിരവും വന്നിരുന്നു. അതിന്റെ സർജറിയും നടത്തി. 

ഏത് സങ്കടകരമായ അവസ്ഥയിലും കഷ്ടപ്പാടിലും സന്തോഷം കണ്ടെത്തുന്നയാളാണ് കുട്ടികളുടെ ഉപ്പ. ഭിന്നശേഷിയുള്ള ഒരു കുട്ടിയുള്ളവർ സങ്കടപ്പെടുന്നതു കാണുമ്പോൾ എന്റെ ഭർത്താവ് അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളുടെ നാലു കുട്ടികളെ കാണിക്കും. മറ്റുള്ളവർക്ക് പ്രചോദനമാകുംവിധം നമ്മൾ നമ്മുടെ കുട്ടികളെ വളർത്തണം എന്നാണ് എന്നോട് എപ്പോഴും പറയാറ്. ഗൾഫിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും കുട്ടികളെ നോക്കാൻ ഇപ്പോൾ അവരുടെ ഉപ്പയുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ ചികിത്സയും തെറപ്പിയും കൃത്യമായി നൽകുന്ന കാര്യത്തിലും ഭർത്താവിനു നിർബന്ധമുണ്ടായിരുന്നു. ഇപ്പോൾ മഞ്ചേരിലെ ഇലു എന്ന സ്ഥാപനത്തിലാണ് ഇളയ രണ്ടു കുട്ടികൾക്കു സ്ഥിരമായി തെറപ്പി ചെയ്യുന്നത്. വെളുപ്പിനു നാലുമണിക്ക് എണീറ്റ് മൂന്നു നേരത്തേക്കുള്ള ആഹാരം ഉണ്ടാക്കി, എല്ലാ പണിയും തീർത്താൽ പിന്നെ കുട്ടികളുടെ പരിചരണത്തിൽ മാത്രമാണ് എന്റെയും ശ്രദ്ധ. 

ADVERTISEMENT

Content Summary: Life of a Mother with 4 differently abled kids